Donald Trump: ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Donald Trump was Shot: ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രംപിന്റെ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു. അദ്ദേഹത്തിന്റെ വലത് ചെവിക്കാണ് വെടിയേറ്റത്. പെന്‍സില്‍വാനിയയിലെ ബ്ടളറില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. ട്രംപ് സംസാരിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഗാലറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാണികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രംപിന്റെ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
Age isn’t the issue in this election, it’s stamina. Trump showed he had plenty of it. Unfazed. pic.twitter.com/hcCX9glF5e
— Russell Brand (@rustyrockets) July 13, 2024
ട്രംപിന് നേരെ ഉണ്ടായത് വധശ്രമാണെന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
Also Read: Job at Saudi : പണിയെടുക്കണോ… സൗദിയാണ് ബെസ്റ്റ് ; തൊഴിൽ സാധ്യത കൂടുതലെന്ന് സർവ്വേ ഫലം
ആക്രമണത്തെ അപലപിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ‘പെന്‍സില്‍വാലിയയിലെ റാലിക്കിടെ ഡോണാള്‍ഡ് ട്രംപിന് വെടിയേറ്റതായി അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഈ ആക്രമണത്തെ അപലപിക്കാന്‍ അമേരിക്ക ഒറ്റക്കെട്ടായി നില്‍ക്കും,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, അടുത്ത യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നത് ഇലോണ്‍ മസ്‌കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസ്‌ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്‍ തുക സംഭാവന ചെയ്തതായി ബ്ലൂംബൈര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എത്ര തുകയാണത് എന്ന കാര്യം വ്യക്തമല്ല.
Also Read: Viral News: കാട്ടു പൂച്ചയെ കൊന്നാൽ 40000 രൂപ; വലിയ പൂച്ചയ്ക്ക് 1000 ഡോളർ വരെ
എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പണം നല്‍കിയവരുടെ വിവരങ്ങള്‍ ജൂലൈ 15 ന് പുറത്തുവിടണമെന്നാണ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മസ്‌ക് അടക്കമുള്ള നിരവധി കോടീശ്വരന്മാരുമായി ട്രംപ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് പണം നല്‍കില്ലെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങനെയല്ല.