5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ…‘; മുന്നറിയിപ്പുമായി ട്രംപ്

Donald Trump Warns Russia; യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലാത്തപക്ഷം യുഎസിനുൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. കൂടാതെ യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Donald Trump: ‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ…‘; മുന്നറിയിപ്പുമായി ട്രംപ്
‍ഡൊണാൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 23 Jan 2025 09:11 AM

വാഷിങ്ടൺ: യുക്രെയ്നുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ (Ukraine-Russia War) റഷ്യയെ ഉപരോധിക്കുമെന്ന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിൽ പുടിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണ് ട്രംപ് റഷ്യയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്.

യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലാത്തപക്ഷം യുഎസിനുൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. കൂടാതെ യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികാരമേൽക്കുന്നതിന് മുമ്പ് ഒറ്റ ദിവസം കൊണ്ട് യുക്രെയൻ യുദ്ധം അവസാനിപ്പിക്കുമെന്നായുരുന്നു ട്രംപ് പറഞ്ഞിരുന്നത്.

റഷ്യയെ വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കി അവർക്ക് ഒരു ഉപകാരം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് യുഎസ് പ്രസിഡന്റിൻ്റെ വാദം. വൈറ്റ് ഹൗസിൽ തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസം കൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നതാണ്.

അതേസമയം യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച വ്‌ളാഡിമിർ പുടിൻ, പുതിയ യുഎസ് ഭരണകൂടവുമായി ആണവായുധങ്ങളും യുദ്ധവും സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച നടത്താൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. തന്റെ രാജ്യവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ സന്നദ്ധത റഷ്യ അംഗീകരിക്കുന്നതായും വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യക്കാരുടെ അധിനിവേശത്തോടെയാണ് യുക്രെയ്നെതിരായ യുദ്ധം ആരംഭിച്ചത്.