Donald Trump: യുഎസിനെ ദ്രോഹിച്ചാല്‍ ഏത് രാജ്യമാണെങ്കിലും താരിഫ് ചുമത്തും: ഡൊണാള്‍ഡ് ട്രംപ്‌

Donald Trump's High Tariff Warning to India and China: വിദേശ രാജ്യങ്ങള്‍ക്ക് പ്രയോജനമാകുന്നതിന് യുഎസ് പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിന് പകരം യുഎസിന് പ്രയോജനപ്പെടുന്നതിനായി വിദേശ രാജ്യങ്ങള്‍ക്കുമേല്‍ താരിഫും നികുതികളും ചുമത്തുമെന്നും ട്രംപ് ഫ്‌ളോറിഡ റിസ്ട്രീറ്റില്‍ നടന്ന ഹൗസ് റിപ്പബ്ലിക്കന്മാരുടെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Donald Trump: യുഎസിനെ ദ്രോഹിച്ചാല്‍ ഏത് രാജ്യമാണെങ്കിലും താരിഫ് ചുമത്തും: ഡൊണാള്‍ഡ് ട്രംപ്‌

ഡൊണാൾഡ് ട്രംപ്

shiji-mk
Updated On: 

28 Jan 2025 16:29 PM

വാഷിങ്ടണ്‍: യുഎസിനെ ദ്രോഹിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ താരിഫ് ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ യുഎസിന്റെ ഖജനാവിലേക്ക് പണം ഒഴുകുന്ന ന്യായമായ സംവിധാനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങള്‍ക്ക് പ്രയോജനമാകുന്നതിന് യുഎസ് പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിന് പകരം യുഎസിന് പ്രയോജനപ്പെടുന്നതിനായി വിദേശ രാജ്യങ്ങള്‍ക്കുമേല്‍ താരിഫും നികുതികളും ചുമത്തുമെന്നും ട്രംപ് ഫ്‌ളോറിഡ റിസ്ട്രീറ്റില്‍ നടന്ന ഹൗസ് റിപ്പബ്ലിക്കന്മാരുടെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

യുഎസിനെ ദ്രോഹിക്കുന്ന വിദേശ രാജ്യങ്ങള്‍ക്കും വിദേശികള്‍ക്കും മേല്‍ താരിഫ് ഏര്‍പ്പെടുത്തും. അവരെല്ലാം അവരുടെ രാജ്യം വികസിപ്പിക്കുന്നതിനായാണ് നോക്കുന്നത്. ചൈന വലിയ താരിഫ് മേക്കറാണ്. അതുപോലെ തന്നെയാണ് ഇന്ത്യയും ബ്രസീലും. അതൊരിക്കലും അനുവദിക്കില്ല. അമേരിക്കയെ ഒന്നാമതെത്തിക്കണം. വിദേശ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് വര്‍ധിപ്പിക്കുന്നതിലൂടെ അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്ന നികുതി കുറയ്ക്കും. അത് വലിയതോതില്‍ ഫാക്ടറികളും തൊഴില്‍ സാധ്യതയും അമേരിക്കയില്‍ ഉണ്ടാകുന്നതിന് വഴിവെക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

താരിഫില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കമ്പനികള്‍ യുഎസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. സങ്കല്‍പ്പത്തേക്കാള്‍ കൂടുതല്‍ പ്ലാന്റുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കയില്‍ നിര്‍മിക്കാന്‍ പോകുകയാണ്. താരിഫ് ഒന്നും ചുമത്തില്ല, എല്ലാ കമ്പനികളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Donald Trump: ചെലവ് കൂടുതല്‍; കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് മുടക്കുന്നത് കോടികള്‍

യുഎസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്ന ഫാര്‍മസ്യൂട്ടിക്കല്‍, സ്റ്റീല്‍ പോലുള്ള മേഖലയിലുള്ള കമ്പനികളെ പിന്തുണയ്ക്കും. യുഎസിലേക്ക് കമ്പനികളെ തിരികെയെത്തിക്കണം. യുഎസില്‍ കപ്പലുകള്‍ നിര്‍മിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. തമ്മള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. തങ്ങളുടെ പല കാര്യങ്ങളും മറ്റ് സ്ഥലങ്ങളിലേക്കും ദൂര ദേശങ്ങളിലേക്കും പോയി.

ലോകത്തെവിടെയുമില്ലാത്ത അപൂര്‍വമായ ഇടം യുഎസിലുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ ഉത്പാദനം എത്തിച്ച് ധാതുക്കളെ സ്വതന്ത്രരാക്കാന്‍ പോകുകയാണ്. എന്നാല്‍ പരിസരവാദികള്‍ എല്ലായിടത്തും ആദ്യമെത്തുന്നു. അതിനാല്‍ തന്നെ അവയൊന്നും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ