5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: പുടിനോട് ഇടഞ്ഞ് ട്രംപ്; റഷ്യന്‍ എണ്ണയ്ക്ക് 50% വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി, ഇന്ത്യയ്ക്ക് തിരിച്ചടി

Donald Trump Sanctions Threat on Russian Oil Buyers: യുക്രെയ്‌നില്‍ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയ്ക്കും തനിക്കും ഒരു കരാറില്‍ എത്താന്‍ സാധിക്കുന്നില്ല. അത് റഷ്യയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടാണ്. വെടിനിര്‍ത്തലിന് ഇനിയും സമ്മതിച്ചില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

Donald Trump: പുടിനോട് ഇടഞ്ഞ് ട്രംപ്; റഷ്യന്‍ എണ്ണയ്ക്ക് 50% വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി, ഇന്ത്യയ്ക്ക് തിരിച്ചടി
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 31 Mar 2025 08:27 AM

വാഷിങ്ടണ്‍: യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇടഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പുടിന്റെ ശ്രമത്തില്‍ ട്രംപ് അതൃപ്തി രേഖപ്പെടുത്തി.

യുക്രെയ്‌നില്‍ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയ്ക്കും തനിക്കും ഒരു കരാറില്‍ എത്താന്‍ സാധിക്കുന്നില്ല. അത് റഷ്യയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ടാണ്. വെടിനിര്‍ത്തലിന് ഇനിയും സമ്മതിച്ചില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

വെടനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാലതാമസം വരുത്തുന്നതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇതാദ്യമായാണ് യുഎസ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സെലന്‍സ്‌കിയുടെ നേതൃത്വത്തിന്റെ വിശ്വാസ്യതയെ പുടിന്‍ വിമര്‍ശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റിനെ സ്വേച്ഛാധിപതി എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ട്രംപ് പുടിന് നിര്‍ദേശം നല്‍കി.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ റഷ്യയ്ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തും. ഇതിന് പുറമെ അമേരിക്കയില്‍ നിന്ന് വില്‍ക്കുന്ന എണ്ണയ്ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും 25 ശതമാനം താരിഫ് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read: Auto Tariff: തീരുവ യുദ്ധം തുടര്‍ന്ന് ട്രംപ്; കാറുകളുടെ ഇറക്കുമതിക്ക് 25% തീരുവ

അതേസമയം, റഷ്യന്‍ എണ്ണയ്ക്ക് മേല്‍ താരിഫ് കൊണ്ടുവന്നാല്‍ അത് ഇന്ത്യ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2024ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 35 ശതമാനവും റഷ്യയില്‍ നിന്നാണ്. ചൈനയ്ക്ക് മുകളിലാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയുടെ സ്ഥാനം.