5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ഉച്ചകഴിഞ്ഞാല്‍ ട്രംപ് ഉദിക്കും; സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്ത്

Donald Trump’s Inauguration: ട്രംപിന്റെ പ്രസംഗം, ഒപ്പുചാര്‍ത്തല്‍, പെന്‍സില്‍വേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് തുടങ്ങിയ പരിപാടികളാണ് ഇന്ന് നടക്കുക. ക്യാപിറ്റോളിനുള്ളില്‍ ഇരിക്കാന്‍ സ്ഥലം ലഭിക്കാത്ത അതിഥികള്‍ക്ക് ചടങ്ങുകള്‍ തല്‍സമയം കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ ഡി വാന്‍സും വാഷിങ്ടണ്‍ ഡിസിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് തന്നെയാണ് സ്ഥാനമേല്‍ക്കുന്നത്.

Donald Trump: ഉച്ചകഴിഞ്ഞാല്‍ ട്രംപ് ഉദിക്കും; സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്ത്
ഡൊണാൾഡ് ട്രംപ് Image Credit source: PTI
shiji-mk
Shiji M K | Updated On: 20 Jan 2025 06:23 AM

വാഷിങ്ടണ്‍: യുഎസിന്റെ നാല്‍പത്തിയേഴാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമാകുക. ലോകമെമ്പാടുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ക്യാപിറ്റോള്‍ മന്ദിരത്തിനകത്ത് വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ക്യാപിറ്റോള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയാണ് വേദി. 1985ന് ശേഷം ഇതാദ്യമായാണ് ക്യാപിറ്റോള്‍ മന്ദിരത്തിനകം സത്യപ്രതിജ്ഞയ്ക്ക് വേദിയാകുന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക.

ട്രംപിന്റെ പ്രസംഗം, ഒപ്പുചാര്‍ത്തല്‍, പെന്‍സില്‍വേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് തുടങ്ങിയ പരിപാടികളാണ് ഇന്ന് നടക്കുക. ക്യാപിറ്റോളിനുള്ളില്‍ ഇരിക്കാന്‍ സ്ഥലം ലഭിക്കാത്ത അതിഥികള്‍ക്ക് ചടങ്ങുകള്‍ തല്‍സമയം കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ ഡി വാന്‍സും വാഷിങ്ടണ്‍ ഡിസിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് തന്നെയാണ് സ്ഥാനമേല്‍ക്കുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഫ്‌ളോറിഡയിലെ വസതിയില്‍ തന്നെയായിരുന്നു ട്രംപും ഭാര്യ മെലനിയയും മകന്‍ ബാരണ്‍ ട്രംപും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തോടെ ഇവര്‍ വാഷിങ്ടണ്‍ ഡിസിയിലേക്ക് തിരിച്ചെത്തി. വൈസ് പ്രസിഡന്റാകുന്ന വാന്‍സും ഭാര്യ ഉഷ വാന്‍സും അതിന് മുമ്പ് തന്നെ വാഷിങ്ടണിലെത്തിയിരുന്നു. കൂടാതെ ആത്മാര്‍ഥ സുഹൃത്തായ പേപാല്‍ മുന്‍ സിഇഒ പീല്‍ ടെക് പ്രമുഖര്‍ക്കായി ഒരുക്കിയ വിരുന്നിലും വാന്‍സ് പങ്കെടുത്തിരുന്നു. വാഷിങ്ടണില്‍ ട്രംപ് അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു.

Also Read: Donald Trump’s Inauguration:അന്ന് ഹൗഡി മോദി, ഇന്ന് സ്ഥാനാരോഹണം; ട്രംപിന് മുന്നില്‍ വീണ്ടും ‘ഡ്രം മേളം’ മുഴക്കാന്‍ ഇന്ത്യന്‍ സംഘമെത്തും

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് കഴിഞ്ഞാല്‍ ട്രംപ് ചൈന സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ ട്രംപ് ചൈന സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഷി ജിന്‍പിങ്ങും ട്രംപും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷി ജിന്‍പിങ്ങിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ട്.

എന്നാല്‍ ഷി ജിന്‍പിങ്ങിന് പകരം വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങിനാണ് ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ അമേരിക്കയിലേക്കെത്തുക. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്. ചൈനീസ് നേതാവ് വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. അതിനാലാണ് വൈസ് പ്രസിഡന്റിനെ അമേരിക്കയിലേക്ക് അയക്കുന്നത്.