Donald Trump: വ്യാപാര യുദ്ധം മുറുകും; യൂറോപ്പില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്
Donald Trump's 200 Percent Tariff: വിസ്‌കിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ ഫ്രാന്‍സില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വൈനുകള്‍ക്കും ഷാംപെയ്‌നുകള്‍ക്കും മറ്റ് മദ്യ ഉത്പന്നങ്ങള്‍ക്കും യുഎസ് ഉടന്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍: യൂറോപില്‍ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഉത്പാദിപ്പിക്കുന്ന വിസ്‌കിക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച തീരുവയ്ക്ക് തിരിച്ചടിയായാണ് ട്രംപിന്റെ നീക്കം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വൈന്‍, ഷാംപെയ്ന്‍ തുടങ്ങിയ മദ്യത്തിനാണ് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നത്.
വിസ്‌കിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ ഫ്രാന്‍സില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വൈനുകള്‍ക്കും ഷാംപെയ്‌നുകള്‍ക്കും മറ്റ് മദ്യ ഉത്പന്നങ്ങള്‍ക്കും യുഎസ് ഉടന്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ വിസ്‌കിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചത്.




എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ താരിഫിനെ വൃത്തികെട്ടത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയെ മുതലെടുക്കുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകരിച്ച ലോകത്തിലെ ഏറ്റവും ശത്രുതാപരവും ദുരുപയോഗം ചെയ്യുന്നതുമായ നികുതി ആണിതെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപ് അധികാരമേറ്റ നാള്‍ മുതല്‍ പങ്കാളികളായ രാജ്യങ്ങള്‍ക്ക് മേല്‍ ഉള്‍പ്പെടെ താരിഫ് ചുമത്തുന്ന കാഴ്ചയാണുള്ളത്. വാണിജ്യ മേഖലയില്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനുള്ള ഉപകരണമായാണ് ട്രംപ് താരിഫിനെ പ്രയോഗിക്കുന്നത്.
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇന്ത്യയ്ക്കുമെതിരെ അധിക ചുമത്തുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. ഏപ്രില്‍ രണ്ട് മുതലായിരിക്കും അധിക നികുതി പ്രാബല്യത്തില്‍ വരികയെന്നാണ് സൂചന. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.