Donald Trump Tariff Threat: പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ ഇനിയും കൂട്ടും; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി
Donald Trump Tariff Threat on China: 34 ശതമാനം തീരുവയാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് തിരിച്ചടിയായിട്ടാണ് ചൈനയുടെ നീക്കം. പകരച്ചുങ്കം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ട്രംപ് ചൈനയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.

വാഷിങ്ടണ്‍: തീരുവ യുദ്ധം തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫിനുള്ള മറുപടിയായി അമേരിക്കയ്ക്ക് മേല്‍ 34 ശതമാനം തീരുവ പ്രഖ്യാപിച്ച ചൈനയ്ക്ക് ഭീഷണിയുമായി പ്രസിഡന്റ്. 48 മണിക്കൂറിനുള്ളില്‍ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
34 ശതമാനം തീരുവയാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് തിരിച്ചടിയായിട്ടാണ് ചൈനയുടെ നീക്കം. പകരച്ചുങ്കം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ട്രംപ് ചൈനയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം തീരുവ ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൈസ് അറിയിച്ചിരുന്നു. ഈ പറഞ്ഞ 10 ശതമാനം ആഗോള താരിഫിന് പുറമെയാണ് പുതിയ താരിഫ്. നേരത്തെ യുഎസ് ചുമത്തിയ 34 ശതമാനം തീരുവയും പുതുതായി ഏര്‍പ്പെടുത്തുന്ന തീരുവയുമെല്ലാം ഉള്‍പ്പെടെ 94 ശതമാനം തീരുവയാണ് ഇനി ചൈനയ്ക്ക് മേല്‍ വരിക.




ട്രംപിന്റെ പോസ്റ്റ്
ചൈന യുഎസിന് മേല്‍ ചുമത്തിയ താരിഫ് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും അത് ചെയ്തില്ലെങ്കില്‍ പുതുക്കിയ താരിഫ് നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചൈനയുടെ മേല്‍ ഇത്രയേറെ തീരുവ കെട്ടിവെക്കുന്നത് ലോകത്തെ മുഴുവന്‍ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ചൈന യുഎസിനെതിരെ 34 ശതമാനം പ്രതികാര താരിഫ് ഏര്‍പ്പെടുത്തി. 2025 ഏപ്രില്‍ 8നകം ചൈന തങ്ങള്‍ക്ക് മുകളിലുള്ള 34 ശതമാനം തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് മേല്‍ അധിക 50 ശതമാനം തീരുവ കൂടി പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് എക്‌സില്‍ കുറിച്ചു.