Donald Trump : എച്ച്-1 ബി വിസയിൽ നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്; വിദേശികളായ ബിരുദധാരികൾക്ക് ഗ്രീൻ കാർഡ് നൽകും
Donald Trump On Green Card For Foreign Graduates : നേരത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ടെക്കികളെ അമേരിക്കയിലേക്കെത്തിക്കുന്ന എച്ച്-1 ബി വിസ നയം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നിലപാട് എടുത്തിരുന്നു. എന്നാൽ 2024 യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി
അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള തൻ്റെ നിലപാട് മയപ്പെടുത്തി അമേരിക്കൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് (Donald Trump). അമേരിക്കയിൽ നിന്നും ബിരുദമെടുക്കന്ന വിദേശ ബിരുദധാരികൾക്ക് ഗ്രീൻ കാർഡ് (US Green Card) നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഡൊണാൾഡ് ട്രംപ് ഒരു പോഡ്കാസ്റ്റിനിടെ അഭിപ്രായപ്പെട്ടു. യുഎസ് പൗരന്മാരെ വിവാഹം ചെയ്തിട്ടുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള അമേരിക്കയുടെ തീരുമാനം പ്രസിഡൻ്റ് ജോ ബൈഡൻ (Joe Biden) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ നയം മാറ്റം.
ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നും മികവ് പുലർത്തുന്നവരെ അമേരിക്കയിലേക്കെത്തിക്കാൻ ടെക് കമ്പനികളെ സഹായിക്കുമോ എന്ന ചോദ്യത്തിനാണ് അവർക്ക് ഗ്രീൻ കാർഡ് നൽകണമെന്ന് നിലപാട് ട്രംപ് എടുത്തത്. ഈ രാജ്യത്ത് തന്നെ ബിരുദമെടുത്ത് ഇവിടെ തന്നെ തുടരാൻ അവർക്ക് ഒരു ഗ്രീൻ കാർഡ് ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് പോഡ്കാസിറ്റിനിടെ ട്രംപ് പറഞ്ഞത്. വിദേശത്ത് നിന്നുള്ളവർക്ക് സ്ഥിരത്താമസത്തിന് അമേരിക്ക നൽകുന്ന പ്രത്യേക വിസയാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭിച്ചു കഴിഞ്ഞാൽ അമേരിക്കൻ പൗരത്വം വേഗത്തിൽ ലഭിക്കാൻ സാധിക്കും.
ALSO READ : UK Election : തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ കാത്തിരിക്കുന്നത് വെല്ലുവിളികളോ? സർവ്വേ ഫലം പുറത്ത്
2016 Trump: “I will end forever the use of the H-1B as a cheap labor program, and institute an absolute requirement to hire American workers first.”
2024 Trump: “I promise to staple a Green Card to anyone who graduates from ANY college, even 2-yr community colleges.”
This isn’t… pic.twitter.com/6U8hRgghso
— U.S. Tech Workers (@USTechWorkers) June 20, 2024
നേരത്തെ 2016 തിരഞ്ഞെടുപ്പ് വേളയിൽ ട്രംപ് എച്ച്1ബി വിസ നയം അമേരിക്ക അവസാനിപ്പിക്കണമെന്ന് നിലപാടെടുത്തിരുന്നു. യുഎസ് കമ്പനികൾ കുറഞ്ഞ ചിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ടെക്കികളെ എത്തിക്കുന്നതിനെതിരെ നിലപാടെടുത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥി ഈ അവസരങ്ങൾ അമേരിക്കയിലുള്ളവർക്ക് നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ഇവിടെ നിന്നും ബിരുദ നേടി ഇന്ത്യയിലേക്കോ ചൈനയിലേക്കോ തിരികെ പോകുന്ന നിരവിധി പേരുടെ കഥ തനിക്കറയാം. അവർക്ക് ഇവിടെ നിൽക്കാൻ സാധിക്കാത്തത് കൊണ്ട് സ്വദേശത്തേക്ക് മടങ്ങി അവിടെ ഒരു കമ്പനി സ്ഥാപിക്കും പിന്നെ അവർ ഒരു ശതകോടീശ്വരന്മാരായി മാറുമെന്ന് ട്രംപ് പോഡ്കാസ്റ്റിൽ കൂട്ടിച്ചേർത്തൂ. മികവ് പുലർത്തുന്നവരെ യുഎസ് കമ്പനികൾക്ക് ആവശ്യമുണ്ട്. ഈ രാജ്യത്ത് നിൽക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലാതെ അവർക്ക് കമ്പനികളുമായി ധാരണയിൽ എത്താനാകില്ല. എന്നാൽ ഇത് അവസാനിക്കുന്ന ദിവസം ഉടൻ എത്തുമെന്നും ട്രംപ് പറഞ്ഞു