Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്

Donald Trump Speech on Iran Israel War: നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

Donald Trump: ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Image Credits: Donald Trump X)

Published: 

05 Oct 2024 12:10 PM

വാഷിംഗ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇസ്രായേലിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.

നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. പ്രചാരണം നടക്കവേ ഇസ്രായേൽ-ഇറാൻ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരമായാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ

“ജോ ബൈഡനോട് ഇസ്രായേൽ-ഇറാൻ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും, അതേത്തുടർന്ന് വരുന്ന പ്രശനങ്ങൾ പിന്നീട് നോക്കാമെന്നുമായിരുന്നു അദ്ദേഹം ഉത്തരം നൽകേണ്ടിയിരുന്നത്. ഇസ്രായേൽ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ അത് ചെയ്തിരിക്കും. എന്നാൽ, അവരുടെ പദ്ധതികൾ എന്താണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു” ട്രംപ് പറഞ്ഞു.

അതേസമയം, ഇസ്രായേൽ-ഇറാൻ പ്രശ്നത്തെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞത്, ഇസ്രായേലിന് പ്രതികരിക്കാൻ അവകാശമുണ്ട്, എന്നാൽ, അത് ആനുപാതികമായിരിക്കണമെന്നാണ്. ചൊവ്വാഴ്ച ഇസ്രയേലിനെതിരെ ഉണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച് ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും, വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

 

 

Related Stories
Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്