5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ജനുവരി 20ന് മുൻപ് ബന്ദികളാക്കിയവരെ വിട്ടയയ്ക്കണം; ഹമാസിന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

Trump warns Hamas: 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഏകദേശം 1200-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

Donald Trump: ജനുവരി 20ന് മുൻപ് ബന്ദികളാക്കിയവരെ വിട്ടയയ്ക്കണം; ഹമാസിന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Image Credits: Donald Trump X)
athira-ajithkumar
Athira CA | Updated On: 03 Dec 2024 07:27 AM

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മടങ്ങിയെത്തുമ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹമാസ് ഭീകരർക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ജനുവരി 20-ന് മുമ്പ് ബന്ദികളാക്കി വച്ചികിക്കുന്ന ഇസ്രായേൽ പൗരന്മാരെ വിട്ടയക്കണമെന്നാണ് നിർദ്ദേശം. 250-ൽ അധികം വ്യക്തികളെയാണ് ഇസ്രായേലിന്റെ കണക്ക് പ്രകാരം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്.

ഒരു വർഷത്തിലധികമായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനോ, ബന്ദികളുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കാനോ നിലവിലെ പ്രസിഡന്റ് ജോ ബെെഡന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹമാസിന് മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ട്രംപ് രം​ഗത്തെത്തിയത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നത്.

”അഭിമാനത്തോടെയാണ് 2025 ജനുവരി 20ന് ഞാൻ അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്. അതിന് മുന്നോടിയായി ബന്ദികളാക്കപ്പെട്ട മുഴുവൻ പേരെയും വിട്ടയക്കാൻ ഹമാസ് തയ്യാറാകണം. മനുഷ്യത്വത്തിനെതിരായ അതിക്രമങ്ങൾ നടത്തുന്നവർ അല്ലാത്ത പക്ഷം വലിയ നൽകേണ്ടി വരും. യാതൊരു തെറ്റും ചെയ്യാത്ത ഒരു വിഭാ​ഗത്തെ ബന്ദികളാക്കിയവർക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും കനത്ത പ്രഹരമായിരിക്കും നേരിടേണ്ടി വരിക. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്ന് ട്രംപ് എക്സിൽ കുറിച്ചു.

“>

“>

 

 

തെരഞ്ഞെടുപ്പിന് മുമ്പേ ഇസ്രായേലിന് തന്റെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് ട്രംപ് വ്യ്ക്തമാക്കിയിരുന്നു. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഏകദേശം 1200-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. പിന്നാലെയാണ് ഇസ്രായേൽ തിരിച്ചടിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ 44,400 പലസ്തീനികൾ കൊല്ലപ്പെടുകയും ഗാസയിൽ നിന്ന് പാലസ്തീൻ ജനത പാലയനം ചെയ്യുകയും ചെയ്തു.

ഹമാസ് ബന്ദികളായവരിൽ കുറച്ചു പേരെ മോചിപ്പിക്കാൻ സാധിച്ചുവെന്നും 97 പേർ ഇപ്പോഴും തടങ്കലിൽ തുടരുകയെണെന്നും ഇവരിൽ 35 പേരെ ഹമാസ് കൊലപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിൻ്റെ ഭാഗമായി ഗാസയിൽ നിന്ന് ഇസ്രായേൽ സെെന്യം പൂർണമായും പിൻവാങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം.

Latest News