5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Musk-Trump Interview: കമല ജയിച്ചാൽ അമേരിക്കയിൽ എന്ത് സംഭവിക്കും? ഡോണൾഡ് ട്രംപിൻ്റെ അഭിമുഖം

Donald Trump Elon Musk Interview : മറ്റ് രാജ്യങ്ങൾ ജയിലുകൾ പൂർണമായും ഒഴിക്കുകയാണ് ചെയ്യുന്നത്, ഇത്തരത്തിൽ പുറത്ത് വരുന്ന എല്ലാവരും അമേരിക്കയിലേക്ക് എത്തുകയും, കുറ്റകൃത്യങ്ങൾ രാജ്യത്ത് കൂട്ടുകയും ചെയ്യും

Musk-Trump Interview: കമല ജയിച്ചാൽ അമേരിക്കയിൽ എന്ത് സംഭവിക്കും? ഡോണൾഡ് ട്രംപിൻ്റെ അഭിമുഖം
Elon Musk Donald Trump Interview Malayalam | Credits
arun-nair
Arun Nair | Updated On: 13 Aug 2024 09:57 AM

ന്യൂയോർക്ക്:  കമലാ ഹാരിസ് ജയിച്ചാൽ അമേരിക്കയിൽ എന്ത് സംഭവിക്കും എന്ന് പറഞ്ഞിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ്  സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായിരുന്ന ഡോണൾഡ് ട്രംപ്. ടെസ്ല മേധാവി ഇലോൺ മസ്ക്കുമായി എക്സിൽ നടത്തിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.   കമല ജയിച്ചാൽ അമേരിക്കയുടെ വ്യാപാരം പൂർണമായും തകരുമെന്നും രാജ്യത്തേക്ക് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത് കമലയാണെന്നും ട്രംപ് ആരോപിക്കുന്നു. തങ്ങൾക്ക് (അമേരിക്ക) ഇപ്പോഴും ഒരു പ്രസിഡൻ്റില്ലെന്നും കമല ഒരു സാൻ ഫ്രാൻസിസ്കോ ലിബറലാണെന്നും ട്രംപ് പറയുന്നു. കമലയ തിരഞ്ഞെടുക്കപ്പെട്ടാൽ കാലിഫോർണിയയെ മാത്രമല്ല നമ്മുടെ രാജ്യത്തെയും അവർ നശിപ്പിക്കും- ട്രംപ് ആരോപിക്കുന്നു.

മറ്റ് രാജ്യങ്ങൾ ജയിലുകൾ പൂർണമായും ശൂന്യമാക്കുകയാണ് ചെയ്യുന്നത് അത്തരത്തിൽ പുറത്ത് വരുന്ന എല്ലാവരും അമേരിക്കയിലേക്ക് എത്തുകയും, കുറ്റകൃത്യങ്ങൾ രാജ്യത്ത് എത്തിക്കുകയാണ് ചെയ്യുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറയുന്നു. കമലക്ക് മൂന്നര വർഷമുണ്ടായിരുന്നു പക്ഷേ അവർ ഇത്തരത്തിൽ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.  തങ്ങളുടെ രാജ്യം ഭരിക്കുന്നവർ വെറും പാൽക്കുപ്പികളാണെന്നും കഴിവില്ലാത്തവരാണെന്നും,” ഇലോൺ മസ്‌കുമായുള്ള അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് തുറന്നടിച്ചു. താൻ അമേരിക്കൻ പ്രസിഡൻ്റായിരുന്നെങ്കിൽ റഷ്യ ഉക്രെയ്‌നെ ആക്രമിക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ALSO READ:  Astrologer Amy Tripp: ബൈഡൻ്റെയും ട്രംപിൻ്റെയും ഭാവി പ്രവചിച്ച് അമേരിക്കൻ ജ്യോതിഷി; ആരാണ് എമി ട്രിപ്പ്?

രണ്ട് മണിക്കൂറിലധികം നീണ്ട അഭിമുഖത്തിൽ നിരവധി വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.  തനിക്കെതിരെയുണ്ടായ വധശ്രമം, ഇസ്രായേൽ പാലസ്തീൻ വിഷയങ്ങൾ, ഇറാനുമായുള്ള പ്രശ്നങ്ങളടക്കം ട്രംപ് പറയുന്നുണ്ട്. 1.3 മില്യൺ ആളുകളാണ് അഭിമുഖം കേട്ടത്. എക്സിലുണ്ടായ സൈബർ അറ്റാക്കിൻ്റെ ഭാഗമായി പറഞ്ഞതിലും വളരെ അധികം താമസിച്ചാണ് അഭിമുഖം ആരംഭിച്ചത്.

അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ കേൾക്കാം


നവംബർ അഞ്ച്, ചൊവ്വാഴ്ചയാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിക്കായി ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമാണ് മത്സരിക്കുന്നത്.  നിരവധി ഘടകകങ്ങൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വസിക്കുന്നത്.  ഇതിനിടയിൽ നിരവധി വ്യത്യസ്തമായ വാർത്തകളും അമേരിക്കയിൽ നിന്നും പുറത്തു വരുന്നുണ്ട് തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുമെന്നും പ്രസിഡൻ്റാവുമെന്നും അമേരിക്കൻ ജ്യോതിഷിയായ എമി റെപ്പ് പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ്റെ പിന്മാറ്റം, കമലയുടെ സ്ഥാനാർഥി പ്രഖ്യാപനം എല്ലാം എമി റെപ്പ് പ്രവചിച്ചിരുന്നു. എന്തായാലും തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് അമേരിക്കൻ ജനത.

 

Latest News