5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: പ്രതിഭകള്‍ യുഎസില്‍ പഠിച്ച് ഇന്ത്യയില്‍ ബിസിനസ് ചെയ്ത് കോടീശ്വരന്മാരാകുന്നു; ഗോള്‍ഡ് കാര്‍ഡ് അവരെ പിടിച്ചുനിര്‍ത്തുമെന്ന് ട്രംപ്

Donald Trump Gold Card: യുഎസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങി ജോലിക്ക് ആളെ എടുക്കുന്നതായി ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള കുടിയേറ്റ സമ്പ്രദായം അന്താരാഷ്ട്ര പ്രതിഭകള്‍ക്ക് യുഎസില്‍ തുടരുന്നതിനും ജോലി ചെയ്യുന്നതിനും തിരിച്ചടിയാകുന്നു. ഇക്കാര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ളവരെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Donald Trump: പ്രതിഭകള്‍ യുഎസില്‍ പഠിച്ച് ഇന്ത്യയില്‍ ബിസിനസ് ചെയ്ത് കോടീശ്വരന്മാരാകുന്നു; ഗോള്‍ഡ് കാര്‍ഡ് അവരെ പിടിച്ചുനിര്‍ത്തുമെന്ന് ട്രംപ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Published: 28 Feb 2025 07:44 AM

വാഷിങ്ടണ്‍: ഗോള്‍ഡ് കാര്‍ഡ് വിസ ഇന്ത്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാര്‍വാഡിലും സ്റ്റാന്‍ഫഡിലും നിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ യുഎസ് കമ്പനികളില്‍ ജോലിക്കെടുക്കാന്‍ ഗോള്‍ഡ് കാര്‍ഡ് സഹായിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

യുഎസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങി ജോലിക്ക് ആളെ എടുക്കുന്നതായി ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള കുടിയേറ്റ സമ്പ്രദായം അന്താരാഷ്ട്ര പ്രതിഭകള്‍ക്ക് യുഎസില്‍ തുടരുന്നതിനും ജോലി ചെയ്യുന്നതിനും തിരിച്ചടിയാകുന്നു. ഇക്കാര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ളവരെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അതിനാല്‍ തന്നെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന നിരവധി ആളുകള്‍ യുഎസില്‍ നിന്നും മടങ്ങുന്നു. അവരെല്ലാം ഇന്ത്യയിലേക്ക് തിരിച്ചെത്തി അവിടെ ബിസിനസ് ആരംഭിക്കുകയും കോടീശ്വരന്മാരാകുകയുമാണ്. ആയിരങ്ങള്‍ക്ക് ജോലി കൊടുക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 50 ലക്ഷം ഡോളറിന് ഗോള്‍ഡ് കാര്‍ഡ് ഇറക്കുന്ന കാര്യം കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള പാത എന്നാണ് അദ്ദേഹം ഈ നടപടിയെ വിശേഷിപ്പിച്ചത്. വിദേശ നിക്ഷേപം ആരംഭിക്കുന്നതിനായി 1992ല്‍ യുഎസ് കോണ്‍ഗ്രസ് നടപ്പാക്കിയ ഇബി 5 വിസയ്ക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Donald Trump: പൗരത്വം വേണോ? 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതി; വിദേശികള്‍ക്ക് ആശ്വാസ നടപടിയുമായി ട്രംപ്‌

യുഎസില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡായിരുന്നു ഇബി 5 വിസക്കാര്‍ക്ക് നല്‍കിയിരുന്നത്. യുഎസില്‍ 10,50,000 ഡോളറോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ തൊഴില്‍ ഉണ്ടാക്കുന്നതിനായി എട്ട് ലക്ഷം ഡോളറോ ചെലവാക്കുന്നവര്‍ക്കായിരുന്നു ഇബി 5 വിസ.