Donald Trump: ഹൂതി വിമതര്‍ ഭീകരസംഘന; തീരുമാനങ്ങളില്‍ മാറ്റം വരുത്തി ട്രംപ്
Donald Trump Redesignates Houthi Rebels: ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഹൂതികളെ വിദേശ ഭൂകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021ല്‍ ജോ ബൈഡന്‍ അധികാരത്തിലേക്ക് എത്തിയപ്പോള്‍ ഭീകരസംഘടനയുടെ പട്ടികയില്‍ നിന്ന് ഹൂതികളെ ഒഴിവാക്കി. യെമന്റെ ഏറ്റവും വലിയ പ്രദേശമായ സന ഉള്‍പ്പെടെയുള്ള ഭാഗം ഭരിക്കുന്നത് ഹൂതി വിമതരാണ്.
വാഷിങ്ടണ്‍: യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവിലാണ് ഹൂതികളെ ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ഉത്തരവ് അനുസരിച്ച് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 15 ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കി.
ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഹൂതികളെ വിദേശ ഭൂകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021ല്‍ ജോ ബൈഡന്‍ അധികാരത്തിലേക്ക് എത്തിയപ്പോള്‍ ഭീകരസംഘടനയുടെ പട്ടികയില്‍ നിന്ന് ഹൂതികളെ ഒഴിവാക്കി. യെമന്റെ ഏറ്റവും വലിയ പ്രദേശമായ സന ഉള്‍പ്പെടെയുള്ള ഭാഗം ഭരിക്കുന്നത് ഹൂതി വിമതരാണ്. അതിനാല്‍ ഹൂതികളുമായി ആശയവിനിമയം നടത്തേണ്ടി വരുമെന്നതിനാല്‍ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് അവരെ നീക്കം ചെയ്യണമെന്ന് യെമനില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്ക് ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഹൂതികളെ ഭൂകരസംഘടന പട്ടികയില്‍ നിന്ന് ജോ ബൈഡന്‍ ഒഴിവാക്കിയത്.
എന്നാല്‍ പിന്നീട് 2023 ഒക്ടോബര്‍ 7ന് ഗസ മുമ്പില്‍ യുദ്ധം ആരംഭിച്ചതോടെ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ച് ഹൂതികള്‍ രംഗത്തെത്തി. ഇതോടെ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഒന്നിലധികം ആക്രമണങ്ങള്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ തുടങ്ങിയവയെ മുന്‍നിര്‍ത്തിയാണ് ട്രംപ് വീണ്ടും ഹൂതികളുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
യെമനിലെ മാനുഷിക പ്രശ്‌നങ്ങളെയും ചെങ്കടലിലെ ആക്രമണങ്ങളെയും മുന്‍നിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ സ്‌പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് എന്ന പട്ടികയില്‍ ഹൂതികളെ ബൈഡന്‍ ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നു.
Also Read: Donald Trump: ‘യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ…‘; മുന്നറിയിപ്പുമായി ട്രംപ്
അതേസമയം, റഷ്യയ്ക്കും ഡൊണാള്‍ഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. അധിക നികുതി ഉള്‍പ്പെടെയുള്ള കര്‍ശന സാമ്പത്തിക നടപടികള്‍ റഷ്യയ്‌ക്കെതിരെ പ്രയോഗിക്കുമെന്നാണ് ട്രംപ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
യുദ്ധം അവസാനിപ്പിച്ചതായി കരാര്‍ ഉണ്ടക്കാണം. അതിന് തയാറല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് റഷ്യ വില്‍പന നടത്തുന്ന എല്ലാ വസ്തുക്കള്‍ക്കും അധികം നികുതിയും തീരുവയും ഏര്‍പ്പെടുത്തും. മാത്രമല്ല, യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മേലും കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.