Donald Trump: വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

Donald Trump Meets Joe Biden: സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നൽകിയ ജോ ബൈഡൻ, ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു.

Donald Trump: വൈറ്റ്  ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡനും ട്രംപും

ഡൊണാൾഡ് ട്രംപും ജോ ബൈഡനും വൈറ്റ് ഹൗസിൽ (Image Credits: PTI)

Updated On: 

14 Nov 2024 07:24 AM

വാഷിങ്ടൺ: വൈറ്റ് ഹൗസ് സന്ദർശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നത്. 2025 ജനുവരി 20-ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഇവർ ഇരുവരും ഉറപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജോ ബൈഡൻ അല്പം വൈകിയാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയതെങ്കിലും, തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു. അധികാരകൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നൽകിയ ജോ ബൈഡൻ, ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു. എല്ലാ കാര്യങ്ങളും സുഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപും പറഞ്ഞു. പ്രഥമ വനിതാ ജിൽ ബൈഡനും ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ചു.

ALSO READ: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?

അതേസമയം, 2020-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിജയിച്ച ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹം ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമല ഹാരിസിനെ പരാചയപ്പെടുത്തിയാണ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്. കൂടാതെ, തുടർച്ചയല്ലാത്ത രണ്ടുവട്ടം പ്രസിഡന്റാവുന്ന രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.

2016-ൽ ഇലക്ടറൽ വോട്ടുകളുടെ പിൻബലത്തോടെയാണ് ട്രംപ് വിജയിച്ചത്. അന്ന് പോപ്പുലർ വോട്ടുകളിൽ വിജയം എതിർ സ്ഥാനാർഥിയായ ഹിലരി ക്ലിന്റനായിരുന്നു. എന്നാൽ, ഇത്തവണ ഇലക്ടറൽ കോളജ്- പോപ്പുലർ വോട്ടുകൾക്ക് പുറമെ സെനറ്റും കീഴടക്കിയാണ് ട്രംപ് വിജയം കൈവരിച്ചത്. കമല ഹാരിസ് 226 വോട്ടുകൾ നേടിയപ്പോൾ, ട്രംപ് 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി വിജയമുറപ്പിച്ചു.

Related Stories
PM Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക
Tulsi Gabbard: ഇന്ത്യക്കാരിയല്ലാത്ത ഹിന്ദു; ആരാണ് യുഎസിന്റെ പുതിയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്‌
Emilia Dobreva : മോഡൽ, മൂന്ന് കുട്ടികളുടെ മാതാവ്; യുഎഇയുടെ ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയെ അറിയാം
Dubai Work From Home : ട്രാഫിക് കഠിനം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ
Russia New Ministry : ഇനി ഇതെ ഉള്ളൂ വഴി; ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഒരുങ്ങി റഷ്യ
Pavel Durov: തൻ്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സൗജന്യം; വാഗ്ദാനവുമായി ടെലിഗ്രാം മേധാവി
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര