Donald Trump : ‘ഇത് ദൈവത്തിൻ്റെ ഇടപെടൽ’; ന്യൂയോർക്കിലെ ആദ്യ രഥയാത്രയ്ക്കൊപ്പം നിന്ന ട്രംപിനെ ഭഗവാൻ സഹായിച്ചെന്ന് ഇസ്കോൺ വിപി
Donald Trump ISKCON Rath Yatra : ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി നടന്ന രഥയാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊരുക്കിത്തന്ന ഡൊണാൾഡ് ട്രംപിനെ ജഗന്നാഥൻ സഹായിച്ചു എന്ന് ഇസ്കോൺ വൈസ് പ്രസിഡൻ്റ്. 1976ലെ രഥയാത്രയ്ക്ക് വേണ്ട സഹായങ്ങൾ ട്രംപ് നൽകിയെന്നും അതിന് ട്രംപിനെ ജഗന്നാഥൻ സഹായിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് (Donald Trump) വെടിയേൽക്കാതെ രക്ഷപ്പെട്ടത് ദൈവത്തിൻ്റെ ഇടപെടലെന്ന് ഇസ്കോൺ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ്. ന്യൂയോർക്കിൽ ആദ്യത്തെ രഥയാത്ര നടത്താൻ എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന ട്രംപിനെ ദൈവം സഹായിച്ചതാണെന്നും രാധാരാമൻ ദാസ് തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു.
വളരെ സുദീർഘമായ ഒരു പോസ്റ്റാണ് രാധാരാമൻ പങ്കുവച്ചിരിക്കുന്നത്. 48 വർഷം മുൻപ് ട്രംപ് ജഗന്നാഥ് രഥയാത്ര ഉത്സവത്തെ സംരക്ഷിച്ചു. ഇന്ന് ട്രംപ് ആക്രമിക്കപ്പെട്ടപ്പോൾ ജഗന്നാഥൻ അദ്ദേഹത്തെ സംരക്ഷിച്ചു എന്ന് പോസ്റ്റിൽ പറയുന്നു. 1976ൽ, രഥയാത്രയ്ക്കുള്ള രഥങ്ങൾ തയ്യാറാക്കാൻ തൻ്റെ ട്രെയിൻ യാർഡ് ട്രംപ് വിശ്വാസികൾക്ക് വിട്ടുനൽകി. അന്ന് 30 വയസുകാരനായ റിയൽ എസ്റ്റേറ്റ് പ്രമാണിയുടെ സഹായത്തോടെയാണ് 1976ൽ ന്യൂയോർക്ക് സിറ്റിയിലെ ആദ്യ രഥയാത്ര നടന്നത് എന്നും അദ്ദേഹം കുറിച്ചു.
Yes, for sure it’s a divine intervention.
Exactly 48 years ago, Donald Trump saved the Jagannath Rathayatra festival. Today, as the world celebrates the Jagannath Rathayatra festival again, Trump was attacked, and Jagannath returned the favor by saving him.
In July 1976, Donald… https://t.co/RuTX3tHQnj
— Radharamn Das राधारमण दास (@RadharamnDas) July 14, 2024
രഥയാത്ര നടത്താൻ ശ്രമിക്കുമ്പോൾ ഇസ്കോണിനു മുന്നിൽ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. രഥങ്ങളുണ്ടാക്കാനുള്ള സ്ഥലത്തിനായി പല വാതിലുകളും മുട്ടി. ആരും സ്ഥലം തരാൻ തയ്യാറായില്ല. ഒടുവിലാണ് ട്രംപ് രക്ഷക്കെത്തിയത്. വലിയ കൂട മഹാപ്രസാദവും ചില സമ്മാനങ്ങളുമായാണ് ഭക്തർ അദ്ദേഹത്തിൻ്റെ ഓഫീസിലെത്തിയത്. ഇത്തരം കാര്യങ്ങൾക്കൊന്നും അദ്ദേഹം സമ്മതിക്കില്ലെന്ന് സെക്രട്ടറി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം സെക്രട്ടറി വിളിച്ച് ട്രംപ് ട്രെയിൻ യാർഡ് വിട്ടുനൽകാൻ സമ്മതിച്ചെന്നറിയിച്ചു എന്നും രാധാരാമൻ പറയുന്നു.
Also Read : Donald Trump: ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ട്രംപിൻ്റെ വലത് ചെവിക്കാണ് വെടിയേറ്റത്. പെന്‍സില്‍വാനിയയിലെ ബ്ടളറില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. ട്രംപ് സംസാരിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഗാലറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാണികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രംപിന്റെ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ട്രംപിന് നേരെ ഉണ്ടായത് വധശ്രമാണെന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ആക്രമണത്തെ അപലപിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ‘പെന്‍സില്‍വാലിയയിലെ റാലിക്കിടെ ഡോണാള്‍ഡ് ട്രംപിന് വെടിയേറ്റതായി അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഈ ആക്രമണത്തെ അപലപിക്കാന്‍ അമേരിക്ക ഒറ്റക്കെട്ടായി നില്‍ക്കും,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.