5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ചെലവ് കൂടുതല്‍; കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് മുടക്കുന്നത് കോടികള്‍

Donald Trump's Immigration Policy: സി 17, സി 130ഇ എന്നീ സൈനിക വിമാനങ്ങളാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ട്രംപ് ഭരണകൂടം ഉപയോഗിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി 17 സൈനിക വിമാനത്തിന് 21,000 ഡോളറോളമാണ് മണിക്കൂറിന് ഏകദേശ ചെലവ് വരുന്നത്. ടെക്‌സസിലെ എല്‍പാസോയില്‍ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് നടത്തിയ യാത്രയ്ക്ക് 2.52 ലക്ഷം ഡോളര്‍ ചെലവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Donald Trump: ചെലവ് കൂടുതല്‍; കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് മുടക്കുന്നത് കോടികള്‍
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 26 Jan 2025 23:25 PM

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണം ധൂര്‍ത്തടിക്കുന്നതായി ആക്ഷേപം. പ്രതിരോധ വകുപ്പിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ടാണ് ട്രംപ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. സൈനിക വിമാനങ്ങള്‍ നാടുകടത്തലിന് ഉപയോഗിക്കുന്നതിനാല്‍ തന്നെ ചെലവ് കൂടുതലാണ്.

സി 17, സി 130ഇ എന്നീ സൈനിക വിമാനങ്ങളാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ട്രംപ് ഭരണകൂടം ഉപയോഗിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി 17 സൈനിക വിമാനത്തിന് 21,000 ഡോളറോളമാണ് മണിക്കൂറിന് ഏകദേശ ചെലവ് വരുന്നത്. ടെക്‌സസിലെ എല്‍പാസോയില്‍ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് നടത്തിയ യാത്രയ്ക്ക് 2.52 ലക്ഷം ഡോളര്‍ ചെലവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 80 കുടിയേറ്റക്കാരായിരുന്നു അന്ന് വിമാനത്തിലുണ്ടായിരുന്നത്. പന്ത്രണ്ട് മണിക്കൂറായിരുന്നു യാത്ര.

സി 17 വിമാനത്തിനെ അപേക്ഷിച്ച് സി 130ന് ചെലവ് കൂടുതലാണ്. സി 130ഇ വിമാനത്തിന് മണിക്കൂറിന് 68,000 മുതല്‍ 71,000 ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. എല്‍പാസോ മുതല്‍ ഗ്വാച്ചിമാല സിറ്റി വരെയുള്ള യാത്രയ്ക്ക് സി 130ഇ വിമാനത്തിന് 8.52 ലക്ഷം ഡോളര്‍ ചെലവ് വന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം, കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാര്‍ട്ടേഡ് ചെയ്യുന്ന വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ എല്‍പാസോ മുതല്‍ ഗ്വാച്ചിമാല സിറ്റി വരെയുള്ള യാത്രയ്ക്ക് 8,577 ഡോളര്‍ മാത്രമേ ചെലവ് വരികയുള്ളൂ. അതിനിടെ, അതിര്‍ത്തിയില്‍ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥ ചെലവ് വര്‍ധിപ്പിക്കുന്നതായും സൂചനയുണ്ട്.

രാജ്യത്തെ പലതരത്തിലുള്ള അതിവേഗ നടപടികള്‍ നടക്കുന്നതിനാല്‍ സൈനിക വിമാനങ്ങളുടെ ചെലവുകള്‍ പൂര്‍ണമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രതിരോധ വകുപ്പ് പറയുന്നത്. സര്‍ക്കാര്‍ വിവിധ വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അനുസരിച്ച് പെന്റഗണ്‍ ഫണ്ട് വകമാറ്റുമെന്നാണ് പ്രതീക്ഷയെന്നും റിട്ടയേര്‍ഡ് ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക് പറയുന്നു.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നയങ്ങളില്‍ വലയുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരുമുണ്ട്. അമേരിക്കയില്‍ പഠിക്കുന്ന പല വിദ്യാര്‍ഥികളും പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രേഖകളില്ലാതെ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നത് തങ്ങളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിന് കാരണമാകുമെന്നാണ് പലരും ഭയപ്പെടുന്നത്.

Also Read: Donald Trump: ‘കൊത്തിക്കൊത്തി മൊറത്തിൽ കൊത്തണ്ട’; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ

യുഎസില്‍ പഠിക്കുന്ന പല വിദ്യാര്‍ഥികളും എഫ്1 വിസയില്‍ എത്തിയിട്ടുള്ളവരായതിനാല്‍ തന്നെ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുവാദമുണ്ട്. എന്നാല്‍ ട്രംപ് കൈക്കൊണ്ട പല നയങ്ങളുമാണ് എല്ലാവരെയും ആശങ്കയിലാഴ്ത്തുന്നത്. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും നിയമം ലംഘനം നടത്തുന്നവരെ നാടുകടത്തുകയാണെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.