Donald Trump: ട്രംപിനു നേരെ ആക്രമണം; ഒരാൾ പിടിയിൽ

Donald Trump is reported to be safe: അക്രമി ഒന്നിലേറെ തവണ വെടിയുതിർത്തതായും വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്

Donald Trump: ട്രംപിനു നേരെ ആക്രമണം; ഒരാൾ പിടിയിൽ

Donald Trump AP/PTI(AP09_15_2024_000018B)

Published: 

16 Sep 2024 10:11 AM

വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ് ഉണ്ടായതായി റിപ്പോർട്ട് . അദ്ദേഹം ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ഗോൾഫ് കളിയ്ക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, അക്രമിയെന്ന് സംശയിക്കുന്ന റയാൻ വെസ്ലി റൂത്ത് എന്നയാളെ പോലീസ് പിടികൂടി. യു.എസ്. സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവെപ്പ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

എന്നാൽ ട്രംപിന് പരിക്കില്ലെന്നും അദ്ദേഹം പൂർണമായും സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി. അക്രമി ഒന്നിലേറെ തവണ വെടിയുതിർത്തതായും വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണത്തിനു ശേഷം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

എ.കെ. 47 തോക്ക്, ക്യാമറ, രണ്ട് ബാഗുകൾ തുടങ്ങിയവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ‘ട്രംപിന് സമീപമുണ്ടായ വെടിവെപ്പിൽ അദ്ദേഹം സുരക്ഷിതനാണ്’, എന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് അറിയിച്ചിട്ടുണ്ട്.
പെൻസിൽവേനിയയിലെ ബട്‌ലറിൽ പ്രചാരണറാലിയിൽ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന്‌ രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വധശ്രമം ആവർത്തിക്കുന്നത്.

ALSO READ – ട്രംപ് സുരക്ഷിതൻ; ആശ്വാസമെന്ന് ജോ ബൈഡനും കമലാ ഹാരിസു

സംഭവത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് ഹമല ഹാരിസ് എന്നിവർ പ്രതികരണവുമായി രം​ഗത്തെത്തി. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസിൽ നിന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയ അക്രമങ്ങൾക്ക് യു എസിൽ സ്ഥാനമില്ലെന്ന് ബൈഡൻ വ്യക്തമാക്കി ; ട്രംപിനെ സംരക്ഷിക്കാനുള്ള രഹസ്യ സേവനത്തിന് അ​ദ്ദേഹം നിർദ്ദേശം നൽകി.

ട്രംപിന് പരിക്കില്ല എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ആശ്വാസം പ്രകടിപ്പിച്ച് കമലാ ഹാരിസും പ്രസ്താവനയിറക്കിയിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അക്രമത്തിന് അമേരിക്കയിൽ സ്ഥാനമില്ല, ” എന്ന് അവർ എക്സിലെ ഒരു പോസ്റ്റിൽ എഴുതി.

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്