5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US President 2024: ഡൊണാൾഡ് ട്രംപിന് ഒരവസരം കൂടെ നൽകി യുഎസ്; വിജയക്കൊടി പാറിച്ച് റിപ്പബ്ലിക്കൻ പാർട്ടി

Donald Trump Elected as President of US 2024: ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ട്രംപ് യുഎസിന്റെ 47ാം പ്രസിഡന്റായി. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 247 വോട്ടുകളാണ് ട്രംപ് നേടിയത്.

US President 2024: ഡൊണാൾഡ് ട്രംപിന് ഒരവസരം കൂടെ നൽകി യുഎസ്; വിജയക്കൊടി പാറിച്ച് റിപ്പബ്ലിക്കൻ പാർട്ടി
ഡൊണാൾഡ് ട്രംപ് (Image Credits: Trump Facebook)
nandha-das
Nandha Das | Updated On: 06 Nov 2024 13:54 PM

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് മാറി. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 247 വോട്ടുകളാണ് ട്രംപ് നേടിയത്. നോർത്ത് കരോലിന, ജോർജിയ, സെനറ്റിൽ, ഉൾപ്പടെയുള്ള നിർണായക സംസ്ഥാനങ്ങളിൽ വിജയം നേടാനായി.

തുടർച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്റ്‌ ആകുന്ന രണ്ടാമത്തെയാളാണ് ട്രംപ്. 130 വർഷത്തിന് മുമ്പ് വിജയിച്ച ഗ്രോവർ ക്ളീവ്ലാൻഡ് ആണ് ആദ്യത്തേത്. അദ്ദേഹം യുഎസിന്റെ 22-ാമത്തേയും, 24-ാമത്തേയും പ്രസിഡന്റ് ആയിരുന്നു.

റിപ്പബ്ലിക്കൻ ശക്തി കേന്ദ്രങ്ങളിലെല്ലാം ട്രംപ് ആധിപത്യം നിലനിർത്തി. 210 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമലയ്ക്ക് നേടാനായത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ ആവശ്യം 270 ഇലക്ടറൽ വോട്ടുകളാണ്.

ട്രംപിന്റെ വിജയത്തിൽ ഏറെ നിർണായകമായത് വിസ്കോൺസിൻ, പെൻസിൽവാനിയ, അരിസോണ, മിഷി​ഗൺ എന്നിവടങ്ങളിലെ മുന്നേറ്റമാണ്. നിർണായകമായ സ്വിം​ഗ് സ്റ്റേറ്റുകളിൽ മുന്നേറ്റം നേടാനായതോടെ ട്രംപ് വിജയസ്ഥാനം ഉറപ്പിക്കുകയായിരുന്നു. അധികാരം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും അതിശക്തമായ തിരിച്ചുവരവാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്.

നാല് വർഷത്തിന് ശേഷമാണ് യുഎസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും റിപ്പബ്ലിക്കൻസ് പിടിച്ചെടുക്കുന്നത്. സെനറ്റിൽ 51 സീറ്റുകൾ റിപ്പബ്ലിക്കൻസ് നേടിയപ്പോൾ 42 സീറ്റാണ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് നേടാനായത്. 50 സീറ്റായിരുന്നു ഭൂരിപക്ഷത്തിന് ആവശ്യം. രണ്ടു സീറ്റുകളിലെ അപ്രതീക്ഷിതമായ വിജയം റിപ്പബ്ലിക്കൻസിനെ തുണച്ചു. 2025 ജനുവരി 6-നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

ALSO READ: പാര്‍ട്ടിക്കാരേക്കാള്‍ ആവേശം; ട്രംപ് ജയിക്കണമെന്ന് മസ്‌ക്കിനെന്തിന് ഇത്ര വാശി

വിജയത്തോടെ ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് അനുനായികളെ അഭിസംബോധന ചെയ്തു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മുന്നേറ്റം എന്നാണ് അദ്ദേഹം വിജയത്തെ വിശേഷിപ്പിച്ചത്. “ഞാൻ അമേരിക്കൻ ജനതയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് അനുനായികളെ അഭിസംബോധന ചെയ്യുമ്പോൾ ഭാര്യയും മക്കളും അദ്ദേഹത്തിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. തനിക്ക് പിന്തുണ നൽകിയതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തുകൊണ്ടാണ് ട്രംപ് നന്ദി പറഞ്ഞത്. അദ്ദേഹം മെലാനിയയെ ഫസ്റ്റ് ലേഡി എന്ന് വിശേഷിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.

 

 

തിരഞ്ഞെടുപ്പിൽ 23 സംസ്ഥാനങ്ങളിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് കമലാ ഹാരിസിനൊപ്പം നിന്നത്. ഇതോടെ കമലാ തന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ധാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി സംസാരിക്കില്ലെന്നും, നാളെ അവർ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും പ്രചാരണസംഘാഗം സെഡ്രിക് റിച്ചമണ്ട് അറിയിച്ചു.