Donald Trump Tariff Threat: വ്യാപാരം നടക്കാതെ വന്നേക്കാം, തീരുവ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല; ചൈനയ്ക്ക് മുന്നില്‍ പതറി ട്രംപ്
Donald Trump Backing Down on China Tariff: വ്യാപാരം നല്ല രീതിയില്‍ നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ താരിഫുകള്‍ വര്‍ധിക്കുന്നത് വഴി ആളുകള്‍ സാധനങ്ങളൊന്നും വാങ്ങിക്കാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. അതിനാല്‍ താരിഫുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പ്രതികരിച്ചത്.

വാഷിങ്ടണ്‍: ചൈനയ്ക്ക് മേല്‍ യുഎസ് ചുമത്തിയ അധിക തീരുവകള്‍ പിന്‍വലിക്കാന്‍ സാധ്യത. താരിഫുകള്‍ ഉയരുന്നതിലൂടെ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കാത്തിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നേക്കാം. അതിന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ പ്രതികരിച്ചു.
വ്യാപാരം നല്ല രീതിയില്‍ നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ താരിഫുകള്‍ വര്‍ധിക്കുന്നത് വഴി ആളുകള്‍ സാധനങ്ങളൊന്നും വാങ്ങിക്കാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. അതിനാല്‍ താരിഫുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പ്രതികരിച്ചത്. തീരുവ ഏര്‍പ്പെടുത്തിയത് മുതല്‍ ചൈനയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസിലേക്ക് എത്തുന്ന മിക്ക സാധനങ്ങള്‍ക്കും പത്ത് ശതമാനം തീരുവയും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ നികുതി ഈടാക്കുന്നത് നിര്‍ത്തിവെച്ചു. ചൈനയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ പരസ്പര തീരുവയ്ക്ക് തിരിച്ചടിയായി ഷി ജിന്‍പിങ് സര്‍ക്കാര്‍ യുഎസിന് മേല്‍ 145 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പകരമായി 245 ശതമാനമായി ട്രംപ് തീരുവ ഉയര്‍ത്തി.




അതേസമയം, 170 ദശലക്ഷത്തോളം അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന് ട്രംപ് സമയപരിധി നീട്ടി നല്‍കി. ടിക് ടോക്കിനായി തങ്ങള്‍ക്ക് ഒരു ഡീലുണ്ട്. എന്നാല്‍ അത് ചൈനയ്ക്ക് വിധേയമായിരിക്കും. അവയെല്ലാം ശരിയാകുന്നത് വരെ ഡീല്‍ വൈകിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.