5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി

PM Modi Meet Donald Trump: വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ 21 മുതൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യംവയ്ക്കുന്നത്. ഈ സമയം അദ്ദേഹം യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലെ ‘Summit of the Future’ എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
പ്രധാനമന്ത്രി മോദിയും അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും. (​Image Credits: TV9 Bangla)
Follow Us
neethu-vijayan
Neethu Vijayan | Published: 18 Sep 2024 09:58 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് (PM Modi US visit). അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച (Meeting) നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് (Donald Trump) അറിയിച്ചു. മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യ- യുഎസ് വ്യാപാരത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ച പ്രഖ്യാപിച്ചത്.

അതേസമയം, ഇരു നേതാക്കളും എവിടെ വച്ച് കൂടിക്കാഴ്ച നടത്തും എന്നതിനെ കുറിച്ച് അദ്ദേഹം വിവരമൊന്നും പങ്കുവച്ചിട്ടില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ 21 മുതൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യംവയ്ക്കുന്നത്. ഈ സമയം അദ്ദേഹം യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലെ ‘Summit of the Future’ എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

ALSO READ: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

സെപ്റ്റംബർ 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, നിർമിതബുദ്ധി (എഐ), ബയോടെക്നോളജി, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ സഹകരണം വളർത്തുന്നതിന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ എസ്ഇഒ ചുമതല വഹിക്കുന്നവരുമായി സംവാദം നടത്തും. ഇന്ത്യ-യുഎസ് ഉഭയകക്ഷി നേതാക്കളുമായും മറ്റ് അധികൃതരുമായും അദ്ദേഹം ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരിക്കെ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി മോദിയും ഡൊണാൾഡ് ട്രംപും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നിമിഷമെന്നാണ് പ്രധാനമന്ത്രി മോദി ആ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്.

 

 

 

 

Latest News