Donald Trump Tariff Threat: ചൈനയ്ക്ക് രക്ഷയില്ല, 125% താരിഫ്; മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ താത്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്
Donald Trump Pauses Tariff: ചൈനയ്ക്ക് മേല്‍ 125 ശതമാനം തീരുവയാണ് ട്രംപ് ഉയര്‍ത്തിയത്. ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ചൈനയ്ക്ക് ചുമത്തിയ തീരുവ 125 ശതമാനമായി താന്‍ ഉയര്‍ത്തുന്നു എന്നാണ് ട്രംപ് അറിയിച്ചത്. ഈ തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

വാഷിങ്ടണ്‍: വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവകള്‍ താത്കാലികമായി പിന്‍വലിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 90 ദിവസത്തേക്കാണ് തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ ചൈനയ്ക്ക് മേലുള്ള തീരുവകള്‍ ഉയര്‍ത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു.
ചൈനയ്ക്ക് മേല്‍ 125 ശതമാനം തീരുവയാണ് ട്രംപ് ഉയര്‍ത്തിയത്. ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ചൈനയ്ക്ക് ചുമത്തിയ തീരുവ 125 ശതമാനമായി താന്‍ ഉയര്‍ത്തുന്നു എന്നാണ് ട്രംപ് അറിയിച്ചത്. ഈ തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആദ്യം 34 ശതമാനം തീരുവയായിരുന്നു ട്രംപ് ചൈനയ്ക്ക് മേല്‍ ചുമത്തിയത്. എന്നാല്‍ ട്രംപിന്റെ നടപടിക്ക് പിന്നാലെ ചൈന യുഎസിന് മേല്‍ പകരച്ചുങ്കമായി 34 ശതമാനം ചുമത്തി. ഇതിന് പ്രതികാരമായി 50 ശതമാനം തീരുവ പിന്നെയും ട്രംപ് വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെ 84 ശതമാനം പരസ്പര തീരുവയും 10 ശതമാനം ആഗോള തീരുവയുമാണ് ചൈനയ്ച്ച് മേല്‍ ഉണ്ടായിരുന്നത്. ഇതോടെ 34 ശതമാനത്തില്‍ നിന്നും 84 ശതമാനമായി താരിഫ് ഉയര്‍ത്തി ചൈന തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണിപ്പോള്‍ ട്രംപിന്റെ പുതിയ നീക്കം.




ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റ്
അതേസമയം, 75ലധികം രാജ്യങ്ങള്‍ യുഎസുമായി താരിഫ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരുതരത്തിലും താരിഫുകള്‍ പ്രതികാര നടപടി അല്ലെന്നും 90 ദിവസത്തെ താത്കാലിക വിരാമത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
Also Read: US Retaliatory Tariff: ട്രംപിന്റെ തിരിച്ചടിത്തീരുവ പ്രാബല്യത്തിൽ; കൂപ്പുകുത്തി അമേരിക്കൻ ഓഹരി വിപണി
അതേസമയം, ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്. യുഎസുമായി ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചയിലാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയൊഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ട്രംപിന്റെ തീരുമാനം ഗുണം ചെയ്യുമെങ്കിലും താരിഫുകളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിനുള്ളിലെ നയപരമായ അനിശ്ചിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യുഎസ് വിപണികള്‍ റെക്കോര്‍ഡ് നഷ്ടം നേരിടുമ്പോള്‍ എടുത്ത ഈ തീരുമാനം താത്കാലികമായിരിക്കില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.