Donald Trump Reciprocal Tariff: ‘ഞാന്‍ ദയ കാണിക്കുന്നു’; ഇന്ത്യയ്ക്ക് മേല്‍ 26% ഇറക്കുമതി തീരുവ ചുമത്തി ട്രംപ്‌

Donald Trump Reciprocal Tariff Updates: ചൈനയ്ക്ക് മേല്‍ 34 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. അമേരിക്കയിലേക്ക് എത്തിക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. മോദി തന്റെ നല്ല സുഹൃത്തായതിനാല്‍ ദയ കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

Donald Trump Reciprocal Tariff: ഞാന്‍ ദയ കാണിക്കുന്നു; ഇന്ത്യയ്ക്ക് മേല്‍ 26% ഇറക്കുമതി തീരുവ ചുമത്തി ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ്

shiji-mk
Published: 

03 Apr 2025 06:20 AM

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. യുഎസില്‍ നിന്നും ഈടാക്കുന്നതില്‍ നിന്നും പകുതിയോളം മാത്രം ഈടാക്കി കൊണ്ട് ദയ കാണിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

ചൈനയ്ക്ക് മേല്‍ 34 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. അമേരിക്കയിലേക്ക് എത്തിക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. മോദി തന്റെ നല്ല സുഹൃത്തായതിനാല്‍ ദയ കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ യുഎസ് സന്ദര്‍ശിച്ചിരുന്നു. എന്റെ നല്ല സുഹൃത്താണ് അദ്ദേഹം. നിങ്ങള്‍ എന്റെ ഒരു സുഹൃത്താണ് പക്ഷെ, എന്നോട് നിങ്ങള്‍ ശരിയായി പെരുമാറുന്നില്ല. ഇന്ത്യ യുഎസില്‍ നിന്നും 52 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാലും ഞങ്ങളില്‍ നിന്ന് ഈടാക്കുന്നതിന്റെ പകുതി മാത്രമേ ഞാന്‍ ചുമത്തുന്നുള്ളു,” ട്രംപ് പറഞ്ഞു.

ചൈന 67 ശതമാനം ഇറക്കുമതി തീരുവയാണ് യുഎസിന് മേല്‍ ചുമത്തുന്നത്. എന്നാല്‍ വളരെ കുറഞ്ഞ തീരുവ മാത്രമേ അവര്‍ക്ക് മേലും തങ്ങള്‍ ചുമത്തുന്നുള്ളു. 34 ശതമാനം തീരുവ ചൈനയ്‌ക്കെതിരെ യുഎസ് പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ട്രംപ് ട്രംപ് പറഞ്ഞു.

Also Read: Donald Trump’s reciprocal tariffs: ട്രംപിന്റെ ‘പരസ്പര താരിഫുകൾ’ നാളെ മുതൽ; ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്?

”യൂറോപ്യന്‍ യൂണിയനുമായി തങ്ങള്‍ക്ക് നല്ല സൗഹൃദമാണുള്ളത്. അതിനാല്‍ അവര്‍ക്ക് മേല്‍ 20 ശതമാനം നികുതിയെ ചുമത്തുന്നുള്ളു. വിയറ്റ്‌നാമികളെ ഇഷ്ടമായത് കൊണ്ട് 46 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിക്കുന്നു. ജപ്പാന്‍കാരെ ഒരിക്കലും ഞാന്‍ കുറ്റം പറയില്ല. അവര്‍ക്ക് 24 ശതമാനം തീരുവ പ്രഖ്യാപിക്കുന്നു,” ട്രംപ് പറഞ്ഞു.

Related Stories
Oman Air: വയറ്റത്തടിച്ച് ഒമാൻ എയർ: പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ടു
Russian strike on Kyiv: കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഞാന്‍ സന്തുഷ്ടനല്ല, പുടിന്‍ ആക്രമണം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്‌
Dubai: റോബോട്ട് ഡെലിവറി സിസ്റ്റം വൻ വിജയം; പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിവരം
Pahalgam Terror Attack: ഇന്ത്യയുടെ തിരിച്ചടിയില്‍ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍; ശക്തമായ മറുപടി നല്‍കുമെന്ന് പാക് മന്ത്രി
Viral Video: അമേരിക്ക നമ്മള്‍ വിചാരിച്ചത് പോലെയല്ല! ന്യൂയോര്‍ക്ക് മെട്രോയുടെ ദുരവസ്ഥ പുറത്തുവിട്ട് ഇന്ത്യന്‍ യൂട്യൂബര്‍
Dubai: കരാമയിലും അൽ ഖുസൈസിലും പുതിയ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി; പീക്ക് അവറിൽ നൽകേണ്ടത് ആറ് ദിർഹം
വയർ പരന്ന് കിടക്കും! ഈ പച്ചക്കറി ജ്യൂസ് പതിവാക്കൂ
മുടി വളര്‍ച്ചയ്ക്കായി ഇവ കഴിക്കാം
ലക്ഷ്മീകടാക്ഷം കൂടെ, ഈ പ്രവൃത്തി ചെയ്യണമെന്ന് ചാണക്യൻ
പാമ്പ് ഇണചേരുന്നത് കാണുന്നത് ദോഷമോ നല്ലതോ?