Nobel Peace Prize 2025: സമാധാന നൊബേൽ സമ്മാന; പട്ടികയില്‍ ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും
Nobel Peace Prize 2025: പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും ഉണ്ടെന്നാണ് വിവരം. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 286 ആയിരുന്നു.

വാഷിങ്ടൺ: ഈ വർഷത്തെ സമാധാന നോബേൽ സമ്മാനത്തിനായി വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടെ മൂന്നൂറോളം പേരെ നാമനിർദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്രാൻസിസ് മാർപാപ്പയും ഉണ്ടെന്നാണ് വിവരം. 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ 338 നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം 286 ആയിരുന്നു.
ഇവർക്കുപുറമെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. ഔദ്യോഗിക പട്ടിക 50 വർഷത്തേക്ക് പുറത്തുവിടരുത് എന്നാണ് വിവരം. എന്നാൽ നാമനിർദേശം ചെയ്യാൻ യോഗ്യതയുള്ള മുൻ നോബേൽ ജേതാക്കൾ, നിയമനിർമാതാക്കൾ, എല്ലാ രാജ്യങ്ങളിലെയും കാബിനറ്റ് മന്ത്രിമാർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് അവരവർ നാമനിർദേശം ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താനാകും.
Also Read:ഇത് അവസാന മുന്നറിയിപ്പ്; എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണം, ഹമാസിന് ട്രംപിന്റെ അന്ത്യശാസന
യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ ഡാരെല്‍ ഇസ്സ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തെക്കാൾ യോഗ്യനായ മറ്റൊരാൾ ഇല്ലെന്നാണ് ഡാരെല്‍ ഇസ്സ എക്സിൽ കുറിച്ചത്. മിഡിൽ ഈസ്റ്റിൽ ട്രംപ് നടത്തിയ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. അതേസമയം മുൻപും ട്രംപിന്റെ പേര് നാമനിർദേശ പട്ടികയിലുണ്ടായിരുന്നു. പുരസ്കാര ജേതാവിനെ ഒക്ടോബറിലായിരിക്കും പ്രഖ്യാപിക്കുക.