‘ആ തീരുമാനം എടുക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ്’ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേരിക്കയുടെ ഇടപെടൽ; റഷ്യക്ക് മറുപടിയുമായി യുഎസ്
US On India Lok Sabha Election 2024 : ഖലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നുവിൻ്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്കെതിരെയുള്ള റഷ്യയുടെ ആരോപണം
വാഷിങ്ടൺ ഡിസി: ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കുയടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുള്ള റഷ്യയുടെ ആരോപണത്തിന് മറുപടിയുമായി യുഎസ്. ഒരു രാജ്യത്തിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അമേരിക്കയുടെ നയമല്ലെന്ന് അറിയിച്ചോകൊണ്ട് യുഎസ് റഷ്യയുടെ ആരോപണം തള്ളി. ഖലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നുവിൻ്റെ കൊലപാതകത്തെ ബന്ധപ്പെടുത്തിയാണ് അമേരിക്കയ്ക്കെതിരെയുള്ള റഷ്യയുടെ ആരോപണം.
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ ഏത് രാജ്യത്തിൻ്റെയും തിരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടാറില്ല. ആ തീരുമാനങ്ങൾ എടുക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമങ്ങളോടായി പറഞ്ഞു.
റഷ്യയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് മരിയ സഖരോവയാണ് അമേരിക്കയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നുവിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയുടെ റിസേർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യാഗസ്ഥാനാണെന്നുള്ള വാഷിങ്ടൺ പോസ്റ്റിൻ്റ് റിപ്പോർട്ടിനെ ബന്ധപ്പെടുത്തിയ മരിയ സഖരോവ ആരോപണം ഉന്നയിച്ചത്.
ഇന്ത്യക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. യുഎസ് ഇന്ത്യയെ മാത്രമല്ല മറ്റ് രാജ്യങ്ങൾക്കെതിരെയും ഇത്തരത്തിൽ അടിസ്ഥാരഹിതമായി ആരോപണം ഉന്നയിക്കാറുണ്ട്. ഒരു രാജ്യമെന്ന് രീതിയിൽ ഇന്ത്യയോടുള്ള അനാദരവാണെന്ന സഖരോവ പറഞ്ഞു. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാക്കി നിലവിൽ പുരോഗമിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ സങ്കീർണ്ണമാക്കുകയാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൻ്റെ ഭാഗമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് ആർടി ന്യൂസിനോട് പറഞ്ഞു.