5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Most Expensive Burger : സ്വർണം പൂശിയ രണ്ട് ബണ്ണുകൾ; ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗർ

World's Most Expensive Burger : സ്വർണം പൂശിയ രണ്ട് ബണ്ണുകൾക്കിടിയിൽ ലോകത്തിലെ ഏറ്റവും വിലയേറിയ വാഗ്യു ബീഫ് നിറച്ചാണ് ഈ ബർഗർ പാകം ചെയ്തിരിക്കുന്നത്. ഗിന്നെസ് ബുക്ക് ലോക റെക്കോർഡാണ് ഈ ബർഗറിൻ്റെ വില സ്ഥിരീകരിച്ചിരിക്കുന്നത്

Most Expensive Burger : സ്വർണം പൂശിയ രണ്ട് ബണ്ണുകൾ; ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗർ
Image Courtesy : Screen Grab Instagram)
jenish-thomas
Jenish Thomas | Published: 10 Jul 2024 15:07 PM

യൂറോപ്പിൽ ഉത്ഭവിച്ച ഒരു വിഭവമാണ് ഹാംബർഗർ (Burger) അല്ലെങ്കിൽ ബർഗർ. രണ്ട് ബണ്ണുകൾക്കിടയിൽ ബീഫോ ചിക്കനോ അതിനോടൊപ്പം തക്കാളിയും സവാളയുമെല്ലാം അടങ്ങിയ ഒരു ഭക്ഷണം. യൂറോപ്പിൻ്റെ ഭക്ഷണമെങ്കിലും ബർഗർ ലോകത്തെമ്പാടും എത്തിയത് അമേരിക്കൻ കമ്പനികളിലൂടെയാണ്. ഇന്ത്യയിലേക്കെത്തിയപ്പോൾ ബീഫിന് പകരം വെജിറ്റേറിയൻ ഉത്പനങ്ങൾ ബർഗറിനുള്ളിലേക്കെത്തി. ഇന്ത്യൻ മാർക്കറ്റിൽ ഒരു ബർഗറിന് (വെജിറ്റേറിയൻ)ഏറ്റവും കുറഞ്ഞത് 50 രൂപ മുതലാണ് വരിക. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ ബർഗറിൻ്റെ വില എത്രയാണെന്ന് പരിശോധിച്ചാലോ?

ഏറ്റവും വിലയേറിയ ബർഗർ

ഗിന്നെസ് ബുക്ക് ലോക റെക്കോർഡാണ് ഏറ്റവും വിലയേറിയ ബർഗർ ഏതാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വെറും ബർഗറെന്ന് ഈ ഭക്ഷണ വിഭവത്തെ പറയാൻ സാധിക്കില്ല. പുർണമായിട്ടും ലക്ഷ്വറിയാണ് ഈ ബർഗർ. ലോകത്തിലെ ഏറ്റവും വിലയേറി ബീഫായ വാഗ്യു ബീഫും ഏറ്റവും രൂചിയേറിയ കിങ് ഞണ്ടുമാണ് ഈ ബർഗറിൽ ചേർത്തിട്ടുള്ള പ്രധാന വിഭവങ്ങൾ. സവാളയും ലെറ്റ്യൂസ് പോലെയുള്ളവയും ബർഗറിനുള്ളിൽ ചേർത്തിട്ടുണ്ട്. ഒപ്പം ഷാമ്പ്യെയിനും ഈ ബർഗറിലേക്ക് ചേർത്തിട്ടുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം പുറമെ ഈ ബർഗറിനെ ഏറ്റവും മൂല്യമേറിയതാക്കുന്നത് ഇതിന് പുറമെയുള്ള ബണ്ണുകളാണ്. ഇരു ബണ്ണുകൾ സ്വർണം പൂശിയതാണ് ഈ ബർഗറിനെ ഏറ്റവും വിലയേറിയതാക്കുന്നത്.

ALSO READ : Viral news : രാവിലെ ഉണർന്നാൽ പെട്രോൾ കുടിക്കണം… അത് നിർബന്ധം… വിചിത്ര രോ​ഗവുമായി യുവതി

വില എത്രയാണ്?

നെതർലാൻഡ്സിൽ പ്രവർത്തിക്കുന്ന ദി ഡാൾട്ടൺ എന്ന റെസ്റ്റോറൻ്റാണ് ഈ ബർഗർ ഉണ്ടാക്കിയത്. റോബേർട്ട് ജാൻ ഡി വെനാണ് ഈ ബർഗറിന് പിന്നിലുള്ള ഷെഫ്. ഈ ലക്ഷ്വറി ബർഗറിൻ്റെ വില 5,000 യൂറോയാണ്. അതായത് ഇന്ത്യയിൽ 4.5 ലക്ഷം രൂപയാണ് ബർഗറിൻ്റെ വില. മധുരം, പുളി, ഉപ്പ്, കയ്പ്പ് തുടങ്ങിയ എല്ലാ രൂചിയും ബർഗറിനുണ്ടെന്നാണ് ഗിന്നെസ് ലോക റെക്കോർഡ് അറിയിക്കുന്നത്.

പക്ഷെ സോഷ്യൽ മീഡിയയ്ക്ക് ഈ ബർഗർ അത്രയ്ക്ക് ഇഷ്ടമായില്ല

സോഷ്യൽ മീഡിയയിൽ പലർക്കും ഈ നൽകുന്ന പണത്തിന് അനുസരിച്ച് ബർഗറിന് രുചിയുണ്ടോ എന്നാണ് അറിയേണ്ടത്. ഈ ബർഗർ കഴിക്കുന്ന വിലയ്ക്ക് വിദേശത്തേക്ക് ഒരു ട്രിപ്പ് പോകാനുള്ള അത്രയുമുണ്ടെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. ഈ വിലയ്ക്ക് ഒരു ചെറിയ വീട് ഇന്ത്യയിൽ പണിയാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.