Trump-Musk Viral Video: എഐയുടെ ഓരോ വിളയാട്ടങ്ങൾ! ‘മസ്കിന്റെ കാലിൽ ചുംബിച്ച് ട്രംപ്’; വീഡിയോ കണ്ട് ഞെട്ടി വൈറ്റ്ഹൗസ്

Deepfake Video of Donald Trump Kissing Elon Musk Feet: ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചു കൊണ്ട് 'യഥാർത്ഥ രാജാവ് നീണാൾ വാഴട്ടെ' എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടത്.

Trump-Musk Viral Video: എഐയുടെ ഓരോ വിളയാട്ടങ്ങൾ! മസ്കിന്റെ കാലിൽ ചുംബിച്ച് ട്രംപ്; വീഡിയോ കണ്ട് ഞെട്ടി വൈറ്റ്ഹൗസ്

വൈറ്റ്ഹൗസിലെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യം

Updated On: 

27 Feb 2025 19:36 PM

വാഷിംഗ്ടൺ: തിങ്കളാഴ്ച അമേരിക്കയുടെ ഭവന, നഗര വികസന വകുപ്പിന്റെ ഓഫീസിൽ എത്തിയ ജീവനക്കാരെ ഞെട്ടിച്ച് ഒരു വീഡിയോ. ഓഫീസിലെ സ്‌ക്രീനുകളിലാകെ പ്രത്യക്ഷപ്പെട്ടത് ഇലോൺ മസ്കിന്റെ കാലുകൾ ചുംബിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. എത്ര ശ്രമിച്ചിട്ടും ജീവനക്കാർക്ക് വീഡിയോ പ്ലേ ചെയ്യുന്നത് നിർത്താൻ കഴിഞ്ഞില്ല. ഒടുവിൽ മോണിറ്ററുകളുടെ പ്ലഗുകൾ ഊരിമാറ്റുകയാണ് ജീവനക്കാർ ചെയ്തതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ചു കൊണ്ട് ‘യഥാർത്ഥ രാജാവ് നീണാൾ വാഴട്ടെ’ എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ന്യൂയോർക് നഗരത്തിലെ കൺജഷൻ പ്രൈസിംഗ് എന്നറിയപ്പെടുന്ന വിവാദമായ മൻഹാട്ടൻ ടോൾ പ്രോഗ്രാം പിൻവലിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘രാജാവ് നീണാൾ വാഴട്ടെ’ എന്ന് പറഞ്ഞാണ് ട്രംപ് ആ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഡീപ് ഫേക്ക് വീഡിയോയുടെ വരവ്. ഈ വീഡിയോ എങ്ങനെ ഓഫീസിലെ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു എന്ന കാര്യത്തിലാണ് ഇനിയും വ്യക്തത ലഭിക്കാത്തത്.

വൈറ്റ്ഹൗസിലെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ:

ALSO READ: ‘യുദ്ധം ചെയ്യാൻ കഴിയാത്തവർ വേണ്ട’; ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ യുഎസ്, നടപടികൾ ആരംഭിച്ചു

ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, സൈബർ സുരക്ഷാ ലംഘനമാണോ അതോ ആരുടെയെങ്കിലും സ്റ്റണ്ട് ആണോ എന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും വീഡിയോയുടെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭവന, നഗര വികസന വകുപ്പിന്റെ വക്താവ് കാസി ലോവെറ്റ് ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ