5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Czech Republic: ചെക്ക് റിപ്പബ്ലിക്ക് എങ്ങനെ ചെക്കിയ ആയി? പേര് മാറ്റത്തിൻ്റെ കാരണമെന്ത്?

Czech Republic Name Changed to Czechia: പേരുകളോടെല്ലാം എത്ര പെട്ടെന്നാണ് നമ്മള്‍ പൊരുത്തപ്പെട്ടത്. എല്ലാ മാറ്റങ്ങളും തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും പിന്നീട് എല്ലാത്തിനോടും എല്ലാവരും പൊരുത്തപ്പെടും.

Czech Republic: ചെക്ക് റിപ്പബ്ലിക്ക് എങ്ങനെ ചെക്കിയ ആയി? പേര് മാറ്റത്തിൻ്റെ കാരണമെന്ത്?
shiji-mk
Shiji M K | Updated On: 19 Jun 2024 11:58 AM

രാജ്യങ്ങളുടെ പേര് മാറ്റുന്നത് ചെറിയ കാര്യമല്ല. ഇതിനോടകം നിരവധി രാജ്യങ്ങളും സംസ്ഥാനങ്ങളും സ്ഥലങ്ങളും അവരുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്. ഇങ്ങനെ പേരുമാറ്റം സംഭവിക്കുന്നതിന് ഒട്ടനവധി കാരണങ്ങളുണ്ട്. ചിലപ്പോഴത് ആ രാജ്യത്തിന്റെ ചരിത്രവുമായും ഭൂമിശാസ്ത്രപരവുമായെല്ലാം ബന്ധപ്പെട്ടിരിക്കാം.

അങ്ങനെ പേരുമാറ്റിയ രാജ്യങ്ങളുടെ പട്ടിക തന്നെ വലുതാണ്. സിംബാബ്വെ ഒരിക്കല്‍ റൊഡേഷ്യയും തായ്ലന്‍ഡ് സിയാമും മ്യാന്‍മര്‍ ബര്‍മ്മയും ഇറാന്‍ പേര്‍ഷ്യയും നെതര്‍ലന്‍ഡ്സ് ഒരിക്കല്‍ ഹോളണ്ടുമായിരുന്നു. ഈ പേരുകളോടെല്ലാം എത്ര പെട്ടെന്നാണ് നമ്മള്‍ പൊരുത്തപ്പെട്ടത്. എല്ലാ മാറ്റങ്ങളും തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും പിന്നീട് എല്ലാത്തിനോടും എല്ലാവരും പൊരുത്തപ്പെടും.

എന്തുകൊണ്ടാണ് ചെക്ക് റിപ്പബ്ലിക്കിനെ ചെക്കിയ എന്ന് വിളിക്കുന്നത്

2016 മുതല്‍ തന്നെ ചെക്കിയ എന്നും ചെക്ക് റിപ്പബ്ലിക് എന്നും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍, ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍, നിയമപരമായ കത്തിടപാടുകള്‍, എംബസി എന്നിവയില്‍ മാത്രമേ ചെക്ക് റിപ്പബ്ലിക് ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. ഫ്രാന്‍സിനെ ചില ഔദ്യോഗിക സന്ദര്‍ഭങ്ങളില്‍ ഫ്രഞ്ച് റിപ്പബ്ലിക് എന്ന് വിളിക്കുന്നതുപോലെ തന്നെയാണ് ചെക്കിയയുടെ കാര്യവും.

സാഹിത്യകൃതികള്‍, പത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും കായികതാരങ്ങളെപ്പോലെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആളുകളും ചെക്കിയ എന്നായിരിക്കും ഉപയോഗിക്കുക.

ചെക്ക് റിപ്പബ്ലിക് ചെക്കിയയായി മാറിയതെന്ന്

ചെക്കിയ ഒരു പേരുമാറ്റത്തിന് വിധേയമാകുന്നത് ഇതാദ്യമായല്ല. ബൊഹീമിയ എന്നാണ് ഈ പ്രദേശത്തെ ചരിത്ര രേഖകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 1990 കളില്‍ ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്നപ്പോള്‍ തന്നെ ചെക്കിയ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1992ല്‍ ചെക്കോസ്ലോവാക്കിയതില്‍ നിന്ന് വേര്‍പ്പെട്ടതിന് ശേഷം ചെക്ക് റിപ്പബ്ലിക് എന്നായി പേര്. 2016ലാണ് പിന്നീട് ചെക്ക്‌റിപ്പബ്ലിക്കില്‍ നിന്ന് ചെക്കിയയിലേക്കുള്ള മാറ്റം സംഭവിച്ചത്.