Jeshoreshwari Temple: നരേന്ദ്ര മോദി സമര്‍പ്പിച്ച കിരീടം കവര്‍ന്നു; സംഭവം ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍

Jeshoreshwari Temple Crown: ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയില്‍ കിരീടമില്ലാത്ത വിവരം ആദ്യം കാണുന്നത്. ആരാണ് കിരീടം മോഷ്ടിച്ചതെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ശ്യാംനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ വ്യക്തമാക്കി.

Jeshoreshwari Temple: നരേന്ദ്ര മോദി സമര്‍പ്പിച്ച കിരീടം കവര്‍ന്നു; സംഭവം ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍

ജശോരേശ്വരി ക്ഷേത്രത്തില്‍ നരേന്ദ്ര മോദി കിരീടം സമര്‍പ്പിക്കുന്നു (Image Credits: Social Media)

Published: 

11 Oct 2024 12:12 PM

ധാക്ക: ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ (Jeshoreshwari Temple) കാളി പ്രതിഷ്ഠയിലെ കിരീടം മോഷണം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ച കിരീടമാണ് കാണാതെ പോയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്ര പൂജാരി ദിലീപ് മുഖര്‍ജി പൂജ കഴിഞ്ഞ പോയതിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ളിലാണ് മോഷണം നടന്നത്. ഈ കിരീടം നരേന്ദ്ര മോദി 2021 മാര്‍ച്ചിലാണ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.

ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയില്‍ കിരീടമില്ലാത്ത വിവരം ആദ്യം കാണുന്നത്. ആരാണ് കിരീടം മോഷ്ടിച്ചതെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ശ്യാംനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ വ്യക്തമാക്കി. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചതാണ് കിരീടം. ഈ കിരീടത്തിന് സാംസ്‌കാരികവും മതപരവുമായി ഏറെ പ്രാധാന്യമുണ്ട്.

Also Read: MK Stalin: ചാരിനില്‍ക്കാനുള്ള അവസാന തോളും നഷ്ടമായി; മുരശൊലി

ഹിന്ദു പുരാണത്തില്‍ പറയുന്നതനുസരിച്ച് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി ഉള്ള 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. പന്ത്രണാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ രാജ നവീകരണം നടത്തുകയും പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്തു. 100 വാതിലുകളുള്ള വാസ്തുവിദ്യയ്ക്ക് പേരുകേട്ട ക്ഷേത്രം കൂടിയാണിത്.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ