5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: ഇന്ത്യയ്ക്ക് പറ്റുന്നതും, യുഎസിന് സാധിക്കാത്തതും; ഇലോണ്‍ മസ്‌കിനെ പോലും ഞെട്ടിച്ച വോട്ടെണ്ണല്‍

Elon Musk India: ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണിയെന്നും, കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ വോട്ടെണ്ണല്‍ രീതിയെ പരിഹസിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ കുറിപ്പ്

Elon Musk: ഇന്ത്യയ്ക്ക് പറ്റുന്നതും, യുഎസിന് സാധിക്കാത്തതും; ഇലോണ്‍ മസ്‌കിനെ പോലും ഞെട്ടിച്ച വോട്ടെണ്ണല്‍
elon musk (image credits: PTI)
jayadevan-am
Jayadevan AM | Published: 24 Nov 2024 15:51 PM

അതിവേഗം വോട്ടെണ്ണുന്ന ഇന്ത്യന്‍ സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്ല സിഇഒ ഇലോണ്‍ മക്‌സ്. ‘എക്‌സി’ല്‍ കുറിച്ച് ഒരു പോസ്റ്റിലൂടെയാണ് മസ്‌കിന്റെ പ്രശംസ.

ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണിയെന്നും, കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ വോട്ടെണ്ണല്‍ രീതിയെ പരിഹസിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ കുറിപ്പ്.

ഇന്ത്യയില്‍ അതിവേഗം വോട്ടെണ്ണുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ‘എക്‌സി’ല്‍ വന്ന ഒരു കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. ‘ഒരു ദിവസം കൊണ്ട് ഇന്ത്യ എങ്ങനെയാണ് 640 ദശലക്ഷം വോട്ടുകൾ എണ്ണിയത്’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം.

‘ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലെ പ്രാഥമിക ലക്ഷ്യം തട്ടിപ്പല്ല’ എന്ന് ചൂണ്ടിക്കാട്ടിയുള്ള ‘എക്‌സി’ലെ പോസ്റ്റിനോടാണ് മസ്‌ക് പ്രതികരിച്ചത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പോസ്റ്റ് പങ്കുവച്ചത്.

കാലിഫോര്‍ണിയയില്‍ സംഭവിച്ചത്‌

യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കാലിഫോര്‍ണിയ ഏകദേശം 39 മില്യണ്‍ പേരാണ് കാലിഫോര്‍ണിയയിലെ നിവാസികള്‍. യുഎസിലെ പോളിങ് പൂര്‍ത്തിയായിട്ട് ദിവസങ്ങളേറെയായിട്ടും കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ ഇപ്പോഴും മന്ദഗതിയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുഎസില്‍ വോട്ടെടുപ്പ് അവസാനിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവം നടന്ന് 15 ദിവസത്തിലേറെയായിട്ടും കാലിഫോര്‍ണിയയില്‍ ഇനിയും എണ്ണാത്ത ബാലറ്റുകള്‍ അവശേഷിക്കുന്നുണ്ടത്രേ. ഓരോ ബാലറ്റും എണ്ണപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ സമയമെടുക്കുമെന്നാണ് ഇതു സംബന്ധിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി ഷെർലി വെബർ പറഞ്ഞത്.

ഓരോ ബാലറ്റും പരിശോധിക്കുന്നുണ്ട്. ഓരോ വോട്ടറും ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വെബര്‍ പറഞ്ഞു. വോട്ടെണ്ണൽ, ഓഡിറ്റിംഗ്, സർട്ടിഫിക്കേഷൻ എന്നിവ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ് 30 ദിവസം വരെ കാലിഫോര്‍ണിയയിലെ നിയമം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്നുണ്ട്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളിലെയും, ചില ഉപതിരഞ്ഞെടുപ്പുകളിലെയും ഫലമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം വോട്ടെണ്ണിയതിന് ശേഷം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ മഹായുതിയും, ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണിയും വിജയം നേടി. കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും, ചേലക്കര നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപും, പാലക്കാട് യുഡിഎഫിലെ രാഹുല്‍ മാങ്കൂട്ടത്തിലും വിജയം കരസ്ഥമാക്കി.

Latest News