5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Costly Cake: പഞ്ഞി പോലൊരു കേക്ക്, ഒരു കാറിൻറെ വിലയ്ക്ക് തുല്യം

ന്യൂയോർക്കിലുള്ള റിസ്റ്റൊറന്റേ റാഫേൽ എന്ന റെസ്റ്റോറന്റാണ് ലോകത്തെ ഏറ്റവും വിലകൂടിയ ചീസ് കേക്ക് ഉണ്ടാക്കുന്നത്

Costly Cake: പഞ്ഞി പോലൊരു കേക്ക്, ഒരു കാറിൻറെ വിലയ്ക്ക് തുല്യം
കേക്കുകളും പേസ്ട്രികളും, ബ്രഡ്, ബിസ്‌ക്കറ്റുകള്‍, മൈദ, പഞ്ചസാര, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുകയും വേണം.
arun-nair
Arun Nair | Published: 01 May 2024 18:09 PM

കേക്കും കേക്കിൻറെ വെറൈറ്റികളും എല്ലാവർക്കും ഇഷ്ടമാണ്. എങ്കിൽ അൽപ്പം ചീസ് കേക്ക് ആയാലോ? പഞ്ഞി പോലെയുള്ള ചീസ് കേക്കുകൾ പലരുടെയും ഇഷ്ട ഭക്ഷണമാണ്. എങ്കിൽ ഒരു ചോദ്യം ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് കേക്ക് എവിടെ ലഭിക്കുമെന്ന് അറിയാമോ ?​ അതിനെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.

അമേരിക്കയിലാണ് ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ചീസ് കേക്ക് കിട്ടുക. ന്യൂയോർക്കിലുള്ള റിസ്റ്റൊറന്റേ റാഫേൽ എന്ന റെസ്റ്റോറന്റാണ് ലോകത്തെ ഏറ്റവും വിലകൂടിയ ചീസ് കേക്ക് ഉണ്ടാക്കുന്നത്. ഇതിൻറെ വില കൊണ്ട് വേണമെങ്കിൽ കേരളത്തിൽ ഒരു കാർ വരെ വാങ്ങാം. .4,592.42 ഡോളറാണ് ഈ കേക്കിൻറെ വില. അതായത് ഏകദേശം 3,83,030 രൂപ.

എന്തു കൊണ്ടാണ് ഇതിന് ഇത്രയധികം വില വരുന്നത് എന്നറിയാമോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് കേക്കുണ്ടാക്കാനുള്ള സാധനങ്ങൾ എത്തിച്ചിരിക്കുന്നത്. വളരെ അമൂല്യമായ ചേരുവകളാണ് കേക്കുണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

എന്തൊക്കെ സാധനങ്ങൾ

ചീസ് കേക്ക് ആയതിനാൽ തന്നെ ബഫല്ലോ റികോട്ട ചീസ് തന്നെയാണ് ഏറ്റവും പ്രധാന ചേരുവ. ഒപ്പം 200 വർഷം പഴക്കമുള്ള ഹെന്നസി പാരഡൈസ് കൊന്യാക് (വിസ്കി). മഡഗാസ്കർ വാനില, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ തുടങ്ങിയവയാണ് കേക്ക് തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പലതും ഇറ്റലി, ഫ്രാൻസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചതാണ്. ഒപ്പം ഇറക്കുമതി ചെയ്യുന്ന പ്രത്യേക തേൻ, വാൽറോണ ചോക്ലേറ്റ് തുടങ്ങിയവയാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.

2017- ഒക്ടോബറിൽ റിസ്റ്റൊറന്റേ റാഫേൽ റസ്റ്റോറൻറിൻറെ ഉടമയും ഷെഫുമായ റാഫേൽ റോങ്കയാണ് ഈ കേക്ക് തയാറാക്കിയത്

എട്ട് ലക്ഷത്തിൻറെ കേക്കും

ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിൽ നിന്നുള്ള കലാകാരന്മാർ രൂപകൽപ്പന ചെയ്ത കേക്കുകളാണ് നിലവിൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കേക്കുകളിലൊന്നായി അറിയപ്പെടുന്നത്. 8 ലക്ഷത്തിലധികം രൂപയാണ് ഇതിൻറെ വില വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കാണിത്. ഒപ്പം ഭക്ഷ്യയോഗ്യമായ ശുദ്ധമായ സ്വർണ്ണം കൊണ്ട് അലങ്കരിച്ച കേക്കും ഇതിലുണ്ട്. ഒരു ലക്ഷത്തിലധികം രൂപയാണ് ഇതിൻറെ വില.