5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chinese Man Fired: ജോലിസമയത്ത് ഉറങ്ങിയ ജീവനക്കാരനെ പിരിച്ചുവിട്ടു; നഷ്ടപരിഹാരം 41 ലക്ഷം രൂപ

Chinese Man Who Was Fired For Nap: ഒരു മണിക്കൂറോളമാണ് ജോലിസമയത്ത് ഴാങ് ഉറങ്ങിപ്പോയത്. കമ്പനിയിലെ ഒരു സെക്ഷന്റെ മേധാവി കൂടിയായിരുന്ന ഴാങ്. രാത്രി വൈകിയും ജോലിചെയ്യേണ്ട വന്ന സാഹചര്യമുണ്ടായതിനാലാണ് പിറ്റേ ദിവസം ജോലി സമയത്ത് ഴാങ് ഉറങ്ങിപ്പോയതെന്നാണ് വിശദീകരണം. ഴാങ്ങിന്റെ ഉറക്കം സിസിടിവി ക്യാമറ പകർത്തിയിരുന്നു. ഈ വർഷം ആദ്യമായിരുന്നു സംഭവം.

Chinese Man Fired: ജോലിസമയത്ത് ഉറങ്ങിയ ജീവനക്കാരനെ പിരിച്ചുവിട്ടു; നഷ്ടപരിഹാരം 41 ലക്ഷം രൂപ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 25 Nov 2024 12:20 PM

ജോലിസമയത്ത് ഉറങ്ങിപോയ ജീവനക്കാരനെ കമ്പനി പുറത്താക്കി. ചൈനയിലാണ് സംഭവം. എന്നാൽ തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ജീവനക്കാരന് 41.6 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജിയാങ്‌സു പ്രവിശ്യയിലെ ഒരു കെമിക്കൽ കമ്പനിയിൽ 20 കൊല്ലമായി ജോലി ചെയ്തിരുന്ന ഴാങ് ആണ് ജോലിക്കിടെ ഉറങ്ങിയതിന് നടപടി നേരിട്ടത്.

ഒരു മണിക്കൂറോളമാണ് ജോലിസമയത്ത് ഴാങ് ഉറങ്ങിപ്പോയത്. കമ്പനിയിലെ ഒരു സെക്ഷന്റെ മേധാവി കൂടിയായിരുന്ന ഴാങ്. രാത്രി വൈകിയും ജോലിചെയ്യേണ്ട വന്ന സാഹചര്യമുണ്ടായതിനാലാണ് പിറ്റേ ദിവസം ജോലി സമയത്ത് ഴാങ് ഉറങ്ങിപ്പോയതെന്നാണ് വിശദീകരണം. ഴാങ്ങിന്റെ ഉറക്കം സിസിടിവി ക്യാമറ പകർത്തിയിരുന്നു. ഈ വർഷം ആദ്യമായിരുന്നു സംഭവം.

രണ്ടാഴ്ചയ്ക്കുശേഷം കമ്പനിയിലെ എച്ച്ആർ വിഭാഗം ഇക്കാര്യം ഴാങ്ങിന്റെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കമ്പനിവ്യവസ്ഥകൾ ലംഘിച്ച ഴാങ്ങിന് അധികം വൈകാതെ പുറത്താക്കിയതായി അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. 2004 ലാണ് ഴാങ് ജോലിയിൽ പ്രവേശിച്ചത്. വൈകാതെ കമ്പനിക്കെതിരേ ഴാങ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തികൾ ഴാങ്ങിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

20 കൊല്ലമായി കമ്പനിയുടെ ജീവനക്കാരനായിരുന്ന ഴാങ്ങിനെ ഇത്തരത്തിൽ പിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഴാങ്ങിന് 3,50,000 യുവാൻ( 41.6 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകണമെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.