5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cola Gaza: വംശഹത്യയില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ രുചി; യു കെയില്‍ തരംഗമായി ‘കോള ഗസ’

Israel - Palestine Conflict: കുറ്റബോധമില്ലാത്ത വംശഹത്യയില്ലാത്ത ഒരു രുചി കണ്ടെക്കാന്‍, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ രുചി, എന്ന ടാഗ്‌ലൈനോടെയാണ് കോള ഗസ വിപണിയിലെത്തിയത്. കോള ഗസ വിറ്റ് കിട്ടുന്ന വരുമാനം ഗസ സിറ്റിക്കടുത്തുള്ള അല്‍ കരാമ ഹോസ്പിറ്റലിന്റെ പ്രസവ വാര്‍ഡിന്റെ പുനര്‍നിര്‍മാണത്തിന് സംഭാവനയായി നല്‍കുമെന്ന് നിര്‍മാതാവ് പറയുന്നുണ്ട്.

Cola Gaza: വംശഹത്യയില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ രുചി; യു കെയില്‍ തരംഗമായി ‘കോള ഗസ’
കോള ഗസ (Image Credits: Instagram)
shiji-mk
Shiji M K | Published: 26 Nov 2024 07:33 AM

ലണ്ടന്‍: ഇസ്രായേല്‍ തുടരുന്ന വംശഹത്യയ്‌ക്കെതിരെ യു കെയില്‍ തരംഗം തീര്‍ത്ത് കോള ഗസ. ഇസ്രായേല്‍ അനുകൂല ശീതള പാനീയങ്ങള്‍ക്ക് പകരമായി വിപണിയിലെത്തിയ താരമാണ് കോള ഗസ. ഗസയില്‍ വംശഹത്യ നടത്തുന്നതിനായി ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുന്നവരെ ലക്ഷ്യമിട്ടാണ് കോള ഗസ വിപണിയിലെത്തിയത്. ‘വംശഹത്യയില്ലാത്ത കോള’ എന്ന ലേബലിലാണ് കോള ഗസ യു കെയുടെ ഹൃദയം കീഴടക്കുന്നത്.

ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂം ആണ് കോള ഗസയുടെ നിര്‍മാതാവ്. കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയിലെത്തിയ കോള ഗസയുടെ അഞ്ച് ലക്ഷത്തിലേറെ കാനുകള്‍ ഇതിനോടകം വിറ്റുപോയതായാണ് ഇസ്രായേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ അധിനിവേശത്തില്‍ ഗസയില്‍ കൊല്ലപ്പെടുന്ന ഫലസ്തീനി കുട്ടികളുടെ ഓര്‍മകള്‍ നിലനിര്‍ത്തുക എന്നതാണ് കോള ഗസയുടെ ലക്ഷ്യം. കൂടാതെ ഫലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതം ഓര്‍മപ്പെടുത്തുന്നതാണ് ഈ പാനീയത്തിന്റെ ഓരോ സിപ്പും എന്ന് ഉസാമ ഖാഷൂം പറയുന്നു.

‘ഓരോ സിപ്പും ഫലസ്തീനികളുടെ പോരാട്ടത്തെ കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ഫലസ്തീന്‍ കുട്ടികളുടെ സ്മരണയ്ക്കായാണ് കോള ഗസ വികസിപ്പിച്ചത്,’ ഖാഷൂം പറഞ്ഞു.

കുറ്റബോധമില്ലാത്ത വംശഹത്യയില്ലാത്ത ഒരു രുചി കണ്ടെക്കാന്‍, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ രുചി, എന്ന ടാഗ്‌ലൈനോടെയാണ് കോള ഗസ വിപണിയിലെത്തിയത്. കോള ഗസ വിറ്റ് കിട്ടുന്ന വരുമാനം ഗസ സിറ്റിക്കടുത്തുള്ള അല്‍ കരാമ ഹോസ്പിറ്റലിന്റെ പ്രസവ വാര്‍ഡിന്റെ പുനര്‍നിര്‍മാണത്തിന് സംഭാവനയായി നല്‍കുമെന്ന് നിര്‍മാതാവ് പറയുന്നുണ്ട്.

ഗസ കോളയുടെ ഉത്ഭവം

ഇസ്രായേല്‍ അനുകൂല ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനായി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഉസാമ ഖാഷൂമിന്റെ മനസില്‍ കോള ഗസ എന്ന ആശയം ഉദിക്കുന്നത്. ഇസ്രായേലിനെതിരെയുള്ള പ്രതിഷേധ സൂചകമായും ഫലസ്തീനിനുള്ള ആദരസൂചകമായിട്ടുമാണ് ഈ പാനീയം വിപണിയിലെത്തിയത്. വില്‍പനയുടെ തുടക്കത്തില്‍ ലണ്ടനിലെ മൂന്ന് റെസ്റ്റോറന്റുകളില്‍ മാത്രമായിരുന്നു കോള ഗസയുണ്ടായിരുന്നത്. ഈ മൂന്ന് സ്ഥാപനങ്ങളും ഫലസ്തീനെ പിന്തുണയ്ക്കുന്നവയായിരുന്നു.

Also Read: Benjamin Netanyahu: നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

100 ശതമാനം ഫല്‌സീനി ഉടമസ്ഥതയിലുള്ളത്, 100 ശതമാനം അപ്പാര്‍ത്തീഡ് മുക്തം, 100 ശതമാനം ലാഭവും മാനുഷിക സഹായത്തിന് നല്‍കുന്നു, തുടങ്ങിയവയാണ് കോള ഗസയുടെ പരസ്യവാചകങ്ങള്‍. പോളണ്ടിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിട്ട് ഇംഗ്ലണ്ടില്‍ ഇറക്കുമതി ചെയ്യുന്നു. പരമ്പരാഗത കോള ചേരുവകള്‍ ഉപയോഗിച്ചുകൊണ്ടാണ് കോള ഗസയും നിര്‍മിക്കുന്നത്. കൊക്കകോളയ്ക്ക് സമാനമായ മധുരവും പുളിയും രുചിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫലസ്തീന്‍ പതാകയുടെ നിറങ്ങളും കഫിയ പാറ്റേണും അറബി, ഇംഗ്ലീഷ് അക്ഷരങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതാണ് കോള ഗസയുടെ കാനിന്റെ ഡിസൈന്‍. ഇതിന് പിന്നിലുള്ള ലക്ഷ്യവും ആകര്‍ഷകമായ രുചിയും തന്നെയാണ് വളരെ പെട്ടെന്ന് തന്നെ ജനപ്രീതിയാര്‍ജിക്കാന്‍ സഹായിച്ചത്. നിലവില്‍ റസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഷോപ്പിഫൈ വഴി ഓണ്‍ലൈനായും കോള ഗസ വില്‍പന നടത്തുന്നുണ്ട്. 250 മില്ലിയുടെ 6 കാന്‍, 24 കാന്‍ എന്നിങ്ങനെയാണ് രണ്ട് കാനുകളായാണ് കോള ഗസയുടെ ഓണ്‍ലൈന്‍ വില്‍പന നടക്കുന്നത്. 12 പൗണ്ടും 30 പൗണ്ടുമാണ് ഇവയ്ക്ക് വില.

ഉസാമ ഖാഷൂം

ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് ഉസാമ ഖാഷൂമിന്റെ ജനനം. ഇസ്രായേല്‍ പോലീസ് വേട്ടയാടാന്‍ ആരംഭിച്ചതോടെ യു കെയില്‍ അഭയം തേടി. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ വിഭജന മതിലിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു പോലീസ് ആക്രമണം. ലണ്ടനില്‍ അഭയാര്‍ഥിയായെത്തിയ ഖാഷൂം ചലച്ചിത്ര നിര്‍മാണത്തില്‍ ഉപരിപഠനം നടത്തി. 2006ല്‍ അല്‍ജസീറ ന്യൂ ഹൊറൈസണ്‍ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്തു.

2007ല്‍ ഫ്രീ ഗസ മൂവ്‌മെന്റിന് തുടക്കമിട്ട ഖാഷൂം 2010ല്‍ തുര്‍ക്കിയില്‍ നിന്ന് ഗസയിലേക്കുള്ള ഫ്രീഡം ഫ്‌ളോട്ടില്ല സഹായ ദൗത്യത്തിലും നിര്‍ണായക പങ്കുവഹിച്ചു. അന്ന് ഫ്‌ളോട്ടില്ലയുടെ ഭാഗമായ ഒരു കപ്പലിനെ ഇസ്രായേല്‍ ആക്രമിക്കുകയും ഖാഷൂമിന്റെ ക്യാമറാമാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.