Chinese Man Assault Case: ഉപരിപഠനത്തിനായി യുകെയിലെത്തി; പീഡിപ്പിച്ചത് 60ലേറെ സ്ത്രീകളെ, 1270 വിഡിയോകള്‍; 28കാരൻ അറസ്റ്റിൽ

Chinese Student Arrested for Allegedly Assaulting Over 60 Women: എല്ലാ മാസവും താൻ പുതിയ അഞ്ച് ലൈംഗിക പങ്കാളികളെ ഉണ്ടാക്കിയിരുന്നുവെന്നും ബലാത്സംഗം ചെയ്യുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു.

Chinese Man Assault Case: ഉപരിപഠനത്തിനായി യുകെയിലെത്തി; പീഡിപ്പിച്ചത് 60ലേറെ സ്ത്രീകളെ, 1270 വിഡിയോകള്‍; 28കാരൻ അറസ്റ്റിൽ

ജിന്‍ഹൗ സൗ

Updated On: 

06 Mar 2025 09:01 AM

ചൈന: ഉപരിപഠനത്തിനായി യുകെയിലെത്തിയ ശേഷം പത്തിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചൈനീസ് യുവാവ് അറസ്റ്റിൽ. 28 കാരനായ ജിൻഹൗ സൗ ആണ് അറസ്റ്റിലായത്. പീഡിപ്പിക്കപ്പെട്ടവരിൽ ഒമ്പത് സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും സ്വകാര്യ വിഡിയോകളും ഇയാൾ പകർത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ യുകെയിലും ചൈനയിലുമായി അൻപതിലേറെ സ്ത്രീകൾ ഇയാളുടെ പീഡനത്തിനിരയായെന്നാണ് പോലീസിന്റെ സംശയം. കൂടാതെ, ലൈംഗിക പീഡനത്തിന്റെയും മറ്റും 1660 മണിക്കൂറുകൾ ദൈർഖ്യമുള്ള 1270 വിഡിയോകളും ഇയാളുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി.

ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തുന്ന സ്ത്രീകളെ മദ്യപിക്കാനായി ക്ഷണിച്ചാണ്‌ സൗ അവരെ ലൈംഗികമായി പീഡിപ്പിക്കുന്നത്. അവരെ മദ്യ ലഹരിയിലാക്കിയ ശേഷം ഫ്ലാറ്റിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമാണ് ചെയ്തതിരുന്നതെന്ന് പോലീസ് പറയുന്നു. ഡേറ്റിംഗ് ആപ്പിൽ വ്യാജ പേര് ഉപയോഗിച്ചിരുന്ന സൗ സഹവിദ്യാർഥികളെയും പീഡനത്തിനിരയാക്കിയെന്നും പോലീസ് പറഞ്ഞു.

2023 മേയ് 18ന് ജിൻഹൗ സൗ തനിക്ക് മദ്യം നൽകിയ ശേഷം മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും വീട്ടിൽ പോകാൻ അനുവദിച്ചില്ലെന്നും അതിജീവിതകളിലൊരാൾ കോടതിയിൽ വെളിപ്പെടുത്തി. മറ്റൊരു പെൺകുട്ടി തന്നെ ഉപദ്രവിക്കരുതെന്ന് സൗവിനോട് അപേക്ഷിക്കുന്ന ഒരു വിഡിയോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബലാത്സംഗത്തിന് പുറമെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിനും ആൾമാറാട്ടത്തിനും ലൈംഗികക്കുറ്റം ചെയ്യുന്നതിനായി ലഹരി സൂക്ഷിച്ചതിനുമടക്കം വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: ഇത് അവസാന മുന്നറിയിപ്പ്; എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കണം, ഹമാസിന് ട്രംപിന്റെ അന്ത്യശാസന

എല്ലാ മാസവും താൻ പുതിയ അഞ്ച് ലൈംഗിക പങ്കാളികളെ ഉണ്ടാക്കിയിരുന്നുവെന്നും ബലാത്സംഗം ചെയ്യുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ഇയാളെന്നും, എല്ലാ സ്ത്രീകളുടെയും ദുസ്വപ്നമാണെന്നും അതിജീവിതകളിലൊരാൾ മൊഴിൽ നൽകി. പീഡിപ്പിക്കപ്പെട്ട യുവതികളിലൊരാൾ ധൈര്യം സംഭരിച്ച് ഇയാൾക്കെതിരെ പരാതി കൊടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാൽ അൻപതിലേറെ സ്ത്രീകൾ ഇനിയും പരാതി നൽകാൻ ബാക്കിയുണ്ടെന്ന് പോലീസ് അറിയിച്ചു.

പീഡനത്തിരയായ യുവതി നൽകിയ പരാതിയിൽ ചൈനയിൽ നിന്ന് ലണ്ടനിൽ മടങ്ങിയെത്തിയ സൗവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2017ൽ ബ്രിട്ടനിലെ ബെൽഫാസ്റ്റിൽ ക്വീൻസ് സർവകലാശാലയിൽ പഠിക്കുന്നതിനായാണ് ജിൻഹൗ സൗ ആദ്യമായി യുകെയിൽ എത്തിയത്. പിന്നീട് സൗ യുഎസിൽ പഠനം തുടരുകയായിരുന്നു.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ