5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ‘സഹോദരനെ ആഗ്രഹിക്കുന്നു’! ആൺകുഞ്ഞിനെ ആഗ്രഹിച്ച 81കാരന് കിട്ടിയത് ഒൻപത് പെൺമക്കൾ

Chinese Family’s Story Goes Viral : ജീ ഒരു ആൺ കുഞ്ഞിനെ ആ​ഗ്രഹിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പെൺ മക്കളുടെ വ്യത്യസ്‌തമായ പേരുകളും അർത്ഥവും

Viral News: ‘സഹോദരനെ ആഗ്രഹിക്കുന്നു’! ആൺകുഞ്ഞിനെ ആഗ്രഹിച്ച 81കാരന് കിട്ടിയത് ഒൻപത് പെൺമക്കൾ
Chinese Family
sarika-kp
Sarika KP | Updated On: 20 Mar 2025 14:40 PM

മകനെ ആ​ഗ്രഹിച്ച പിതാവിന് കിട്ടിയത് ഒൻപത് പെൺമക്കൾ. കിഴക്കൻ ചൈനയിലെ ഒരു കുടുംബത്തിലാണ് സംഭവം. ഈ 81 കാരനായ പിതാവും പെൺമക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്നാൽ ആൺകുട്ടിക്കുള്ള തന്റെ ആ​ഗ്രഹം ഈ പിതാവ് തീർത്തത് തന്റെ ഒന്‍പത് പെണ്‍മക്കൾക്കും നൽകിയ പേരിലൂടെയാണ്. ഒരോരുത്തരുടെയും പേരിന്റെ അവസാനം ‘ദീ’ എന്ന വാക്ക് വച്ചാണ് അവസാനിക്കുന്നത്. ‘ദീ’ എന്നാല്‍ കുഞ്ഞനുജന്‍ എന്നാണ് ചൈനീസില്‍ അര്‍ഥം. അടുത്തതായി ജനിക്കാൻ പോകുന്ന കുട്ടിയെങ്കിൽ ആൺകുഞ്ഞ് ആയിരിക്കട്ടെ എന്ന ആഗ്രഹത്താലാണ് ഒന്‍പത് പെണ്‍മക്കളുടെയും പേരുകളുടെ അവസാനം ‘ദീ’ എന്നുകൂടി മാതാപിതാക്കള്‍ ചേര്‍ത്തത്.

ചൈനയിലെ ഹുവയാൻ എന്ന ​ഗ്രാമത്തിലാണ് ജീയും അദ്ദേഹത്തിന്റെ മകളും താമസിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകളും ഏറ്റവും ഇളയ മകളും തമ്മിൽ ഇരുപത് വയസിന്റെ വ്യത്യാസമുണ്ട്. മൂത്ത മകളായ സാവോദീക്ക് അറുപത് വയസാണ് പ്രായം. ജീയുടെ നാലാമത്തെ മകളായ ഷിയാംഗ്‌ദീ സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തെക്കുറിച്ച് പങ്കുവച്ചതോടെയാണ് ഇത് പുറം ലോകം അറിയുന്നത്. സാധാരണ കർഷക കുടുംബമാണ് ജീയുടേത്. എന്നാൽ തന്റെ എല്ലാ മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ ജീ ശ്രമിച്ചു. ‘മകനെ ആഗ്രഹിച്ചെങ്കിലും മാതാപിതാക്കൾ ഒരിക്കൽ പോലും ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറിയിട്ടില്ല. തന്റെ സഹോദരങ്ങളാണ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാർ. അവരെ ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം’- എന്നാണ് ഷിയാംഗ്‌ദീ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത്.

Also Read:സീബ്ര കുഞ്ഞിന്‍റെ ജനനം പകർത്തി വിനോദ സഞ്ചാരികൾ, വീഡിയോ വൈറൽ

ജീ ഒരു ആൺ കുഞ്ഞിനെ ആ​ഗ്രഹിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പെൺ മക്കളുടെ വ്യത്യസ്‌തമായ പേരുകളും അർത്ഥവും

  • സാവോദീ – ഒരു സഹോദരനുവേണ്ടി അപേക്ഷിക്കുന്നു
  • പാൻദീ – ഒരു സഹോദരനെ പ്രതീക്ഷിക്കുന്നു
  • വാംഗ്‌ദീ – സഹോദരന്റെ വരവിനായി കാത്തിരിക്കുന്നു
  • ഷിയാംഗ്‌ദീ – സഹോദരനെക്കുറിച്ച് ചിന്തിക്കുന്നു
  • ലെയ്‌ദീ – ഒരു സഹോദരൻ കൂടി വരുന്നുണ്ട്
  • സിംഗ്‌ദീ – സഹോദരനെ സ്വാഗതം ചെയ്യുന്നു
  • നിയാൻദീ – സഹോദരനെ ആഗ്രഹിക്കുന്നു
  • ചൗദീ – സഹോദരനെ വെറുക്കുന്നു
  • മെംഗ്‌ദീ – ഒരു സഹോദരനെക്കൂടി സ്വപ്‌നം കാണുന്നു