Police Dog: അച്ചടക്കം മുഖ്യം ബിഗിലേ! ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് നായയുടെ വാര്‍ഷിക ബോണസ് കട്ട് ചെയ്തു
China's First Corgi Police Dog :ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് ഫുസായിക്കെതിരെ നടപടി എടുത്തത്. ഇതോടെ പൊലീസ് നായയ്ക്കുള്ള ഇയര്‍ എന്‍ഡ് ബോണസ് ഫുസായിക്ക് ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അച്ചടക്കം നിർബന്ധമുള്ള ഒരു ജോലിയാണ് പൊലീസ്. എല്ലാ കാര്യത്തിലും ഈ അച്ചടക്കം നിലനിർത്താൻ ഇവർ നിർബന്ധിതരാണ്. അത് ഉദ്യോഗസ്ഥനായാലും നായയായാലും ബാധകമാണ്. ഇത് ലംഘിക്കുകയാണെങ്കിൽ കർശന നടപടിയാണ് മേൽ ഉദ്യോഗസ്ഥർ സ്വീകരിക്കാറുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത് വാർത്തകളിൽ പതിവ് കാഴ്ചയാണ്. അത്തരത്തിലുള്ള നടപടിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ ഇത് നേരിട്ടിരിക്കുന്നത് ഒരു പൊലീസ് നായയാണ്. ചൈനയിലെ ആദ്യ കോർഗി പൊലീസ് നായയായ ഫുസായി ആണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് നടപടി നേരിട്ടിരിക്കുന്നത്.
ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് ഫുസായിക്കെതിരെ നടപടി എടുത്തത്. ഇതോടെ പൊലീസ് നായയ്ക്കുള്ള ഇയര്‍ എന്‍ഡ് ബോണസ് ഫുസായിക്ക് ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ ഇക്കാര്യം സ്ഥിരിക്കരിക്കുന്നുണ്ട്. ഫുസായിയുടെ അക്കൗണ്ടില്‍ ജനുവരി 19 ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അച്ചടക്ക നടപടി നേരിട്ട കാര്യം പറയുന്നത്. ഫുസായിയുടെ 2024 ലെ സംഭാവനകൾ എടുത്തുകാണിക്കുന്നതാണ് വീഡിയോ.
Also Read:ഈ ഗതി ആര്‍ക്കും വരല്ലേ ! ബോസിന് ‘പൂച്ച സാര്‍’ രാജിക്കത്ത് അയച്ചു; യുവതിയുടെ പണിയും പോയി, പണവും പോയി
വീഡിയോയിൽ ഫുസായിയുടെ നേട്ടങ്ങൾ എടുത്ത് പറയുന്നുണ്ട്. പോലീസ് നായ്ക്കൾക്കുള്ള ലെവൽ 4 പരീക്ഷയിൽ ഫുസായിക്ക് മികച്ച വിജയം നേടാനായെന്നും പറയുന്നുണ്ട്. ഇതിന് നായ്ക്ക് ചുവന്ന പൂവും സ്നാക്സും സമ്മാനമായി നല്‍കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. സമീപകാലത്തെ പെരുമാറ്റം, ജോലി സമയത്ത് ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിക്കല്‍ എന്നിവ കാരണം വാര്‍ഷിക ബോണസ് നഷ്ടപ്പെടുമെന്നും സ്നാക്സ് പിഴയായി ഈടാക്കും എന്നും പൊലീസുകാരന്‍ പറയുന്നു. ശേഷം വനിതാ പൊലീസ് സ്നാക്സ് തിരികെയെടുക്കുന്നതും വിഡിയോയില്‍ കാണാം.
രണ്ട് വർഷം മുൻപാണ് ഫ്യുസായി ജനിക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിലെത്തുന്നത്. ചാംഗിൾ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പരിശീലകനായ ഷാവോ ക്വിങ്‌ഷുവായ് ആണ് ഫുസായിയെ പൊലീസിലേക്ക് കൈമാറുന്നത്.
ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കിയ നായക്ക് 2024 ഒക്ടോബറിലാണ് പോലീസ് നായ പദവി ലഭിച്ചത്.സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലാണ് ഫ്യുസായിയുടെ മിടുക്ക്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ‘കോര്‍ഗി പൊലീസ് ഡോഗ് ഫുസായി ആന്‍ഡ് ഇറ്റ്സ് കോമ്രേഡ്സ്’ എന്ന അക്കൗണ്ടില്‍ നായയുടെ ഡെയ്‍ലി ലൈഫ് വിഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.