Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി

China Pakistan Space Mission: ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്

Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി

ചൈനയുടെയും, പാകിസ്ഥാന്റെയും പതാകകള്‍

jayadevan-am
Published: 

01 Mar 2025 09:53 AM

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങിലേക്ക്‌ പാകിസ്ഥാന്‍ സ്വദേശിയെ അയക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചു. ഇതാദ്യമായാണ് ടിയാന്‍ഗോങിലേക്ക് ഒരു വിദേശിയെ ചൈന അയക്കുന്നത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നടന്ന ചടങ്ങില്‍ ചൈന മാനെഡ് സ്‌പേസ് ഏജൻസിയും (സിഎംഎസ്എ) പാകിസ്ഥാന്റെ സ്‌പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷനും (സുപാർകോ) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരിപാടിയില്‍ പങ്കെടുത്തു.

ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന്‌ സിഎംഎസ്എ പ്രസ്താവനയില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പാക് സ്വദേശി വരും വര്‍ഷങ്ങളില്‍ ഹ്രസ്വകാല ദൗത്യത്തിനായി ചൈനീസ് സംഘത്തിനൊപ്പം ചേരും.

ബഹിരാകാശ മേഖലയില്‍ ചൈനയും, പാകിസ്ഥാനും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ചൈനയുടെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also : Trump-Zelenskyy: ട്രംപ്-സെലന്‍സ്‌കി തര്‍ക്കത്തിന്റെ കാരണമെന്ത്? നിര്‍ണായകമായ ആ പത്ത് മിനിറ്റ്‌

ബഹിരാകാശ മേഖലയില്‍ ഇരുരാജ്യങ്ങളും നേരത്തെ മുതല്‍ സഹകരിക്കുന്നുണ്ട്. പാക് ഉപഗ്രഹങ്ങളടക്കം ചൈന വിക്ഷേപിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ആദ്യത്തെ ഡിജിറ്റൽ ആശയവിനിമയ ഉപഗ്രഹമായ ബദർ-1, 1990-ൽ ചൈനീസ് ലോംഗ് മാർച്ച് 2ഇ റോക്കറ്റിൽ വിക്ഷേപിച്ചിരുന്നു. ഈ വർഷം ആദ്യം, പാകിസ്ഥാന്റെ ക്യൂബ്‌സാറ്റ് ചൈനയുടെ ചാങ്‌-6 ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.

അതേസമയം, പാക് ബഹിരാകാശ സഞ്ചാരിയെ തിരഞ്ഞെടുക്കാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷം ഇയാള്‍ ചൈനയില്‍ പരിശീലനം തേടും. 2030ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനിലെത്തിക്കാനും ചൈന നീക്കമിടുന്നു. 2022-ലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഈ നിലയം.

Related Stories
Pope Francis: അവസാന സന്ദേശവും യുദ്ധത്തിനെതിരേ, ആവശ്യപ്പെട്ടത് ഗാസയിൽ അടിയന്തര വെടിനിർത്തൽ; കാരുണ്യത്തിൻ്റെ മറുപേരായി മാർപാപ്പ
Pope Francis: അന്ത്യവിശ്രമം എവിടെ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നേ പറഞ്ഞു; ഇനി വിലാപത്തിന്റെ ‘നോവെന്‍ഡിയല്‍’ കാലയളവ്‌
Pope Francis: കത്തോലിക്കാ സഭയുടെ ‘വിപ്ലവകാരി’യായ പോപ്പ്, ഒപ്പം വിവാദ നിലപാടുകളും; ആരായിരുന്നു ഫ്രാൻസിസ് മാർപാപ്പ
Pope Francis: ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു; മരണം 88ആം വയസിൽ
Dubai: ദുബായിലെ ഡ്രൈവറില്ലാ ടാക്സികൾ 2026 മുതൽ പ്രവർത്തനം ആരംഭിക്കും; 50 കാറുകളിൽ തുടങ്ങി ആയിരം കാറുകളിലേക്ക് നീട്ടും
Dubai: ദുബായിൽ ജുമൈറയും അൽ മിനയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം; യാത്രാസമയം 12 മിനിട്ടിൽ നിന്ന് നാല് മിനിട്ടായി കുറയും
അമിത് ഷാ പ്രമേഹത്തെ വരുതിക്ക് നിര്‍ത്തിയത് ഇങ്ങനെ
കുട്ടികള്‍ക്ക് പതിവായി റാഗി കൊടുക്കാം
മുഖക്കുരുവും താരനും പമ്പ കടക്കും! വേപ്പില ഇങ്ങനെ ഉപയോ​ഗിക്കൂ
ബീറ്റ്‌റൂട്ട് ധൈര്യമായി കഴിച്ചോളൂ, കാര്യമുണ്ട്‌