AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ച് ചൈന; യുഎസ് എണ്ണയ്ക്ക് തീരുവ; ട്രംപിന് തിരിച്ചടി

China Impose Tariff on US: കാര്‍ഷികോപകരണങ്ങള്‍ക്കും കാറുകള്‍ക്കും പത്ത് ശതമാനം അധിക താരിഫും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയതിന് പുറമെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിനെതിരെ ചൈന വിശ്വാസന വഞ്ചനയ്ത്ത് അന്വേഷണവും ആരംഭിച്ചു.

Donald Trump: ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ച് ചൈന; യുഎസ് എണ്ണയ്ക്ക് തീരുവ; ട്രംപിന് തിരിച്ചടി
ഡൊണാള്‍ഡ് ട്രംപ്, ഷീ ജിങ്പിങ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 04 Feb 2025 16:04 PM

ബീജിങ്: ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ചൈന. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ഡൊണാള്‍ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിന് ചൈന ഇപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നത്. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും 15 ശതമാനവും ക്രൂഡ് ഓയിലിന് 10 ശതമാനവും ഇറക്കുമതി തീരുവ ചൈന ഏര്‍പ്പെടുത്തി.

കൂടാതെ, കാര്‍ഷികോപകരണങ്ങള്‍ക്കും കാറുകള്‍ക്കും പത്ത് ശതമാനം അധിക താരിഫും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയതിന് പുറമെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിനെതിരെ ചൈന വിശ്വാസന വഞ്ചനയ്ക്ക്‌ അന്വേഷണവും ആരംഭിച്ചു.

യുഎസ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ്. ഇതുവഴി സ്വന്തം പ്രശ്‌നം പരിക്കാന്‍ യുഎസിന് സാധിക്കില്ല. എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര സഹകരണ ബന്ധം മോശമാക്കുകയാണ് ഉണ്ടായതെന്ന് ചൈന പ്രതികരിച്ചു.

നേരത്തെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് യുഎസ് പത്ത് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നീക്കം.

അതേസമയം, കമ്പോള നിയന്ത്രണവുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനാണ് ചൈന ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കെയാണ്, ഇതിനിടെയാണ് അന്വേഷണം നടക്കുന്നത്.

Also Read: US deports Indian migrants: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും; ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; ആദ്യസംഘം പുറപെട്ടതായി റിപ്പോർട്ട്

ടങ്‌സറ്റണ്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍ ഇല്ലുമിന തുടങ്ങിയവയെ വിശ്വാസയോഗ്യമല്ലാത്ത കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.