5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന

China's Rental Office Room: ജോലിയില്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്ക് മാനസികമായി സന്തോഷം ലഭിക്കുന്നതിനും ആളുകളെ ബോധിപ്പിക്കുന്നതിനുമായി ഈ ഓഫീസ് സ്‌പേസ് നിങ്ങള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്നതാണ്. പ്രതിദിനം 29.9 യുവാന്‍ നല്‍കുകയാണെങ്കില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നിങ്ങള്‍ക്ക് ഈ വാടക ഓഫീസില്‍ ഇരിക്കാവുന്നതാണ്. ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള വര്‍ക്ക് സ്‌പേസാണ് ചൈന വാഗ്ദാനം ചെയ്യുന്നത്.

China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 17 Jan 2025 16:04 PM

ജോലിയുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജോലിയില്ലാത്തവരുടെ എണ്ണം. എന്നാല്‍ അത്തരക്കാര്‍ക്ക് മികച്ചൊരു അവസരമൊരുക്കി കൊടുത്തിരിക്കുകയാണ് ചൈന. തൊഴിലില്ലാത്തത് വലിയ പ്രശ്‌നമായി തോന്നുന്നയാളുകള്‍ക്ക് ചൈനയുടെ ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. പണിയെടുക്കുന്നതായി അഭിനയിക്കാനാണ് ചൈന അവസരമൊരുക്കുന്നത്. ഇതിനായി ഉപഭോക്താക്കള്‍ നല്‍കേണ്ടതായി വരിക 30 യുവാന്‍ (350 ഇന്ത്യന്‍ രൂപ) ആണ്.

ജോലിയില്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്ക് മാനസികമായി സന്തോഷം ലഭിക്കുന്നതിനും ആളുകളെ ബോധിപ്പിക്കുന്നതിനുമായി ഈ ഓഫീസ് സ്‌പേസ് നിങ്ങള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്നതാണ്. പ്രതിദിനം 29.9 യുവാന്‍ നല്‍കുകയാണെങ്കില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നിങ്ങള്‍ക്ക് ഈ വാടക ഓഫീസില്‍ ഇരിക്കാവുന്നതാണ്. ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള വര്‍ക്ക് സ്‌പേസാണ് ചൈന വാഗ്ദാനം ചെയ്യുന്നത്.

വര്‍ക്ക് സ്‌പേസുമായി ബന്ധപ്പെട്ടുള്ള പരസ്യം വടക്കന്‍ ചൈനയിലെ ഹെബെയില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. തൊഴിലില്ലാത്ത കാര്യം കുടുംബാംഗങ്ങളോട് വെളിപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് പരസ്യത്തില്‍ പറയുന്നു. “ഒരു ദിവസം 29.9 യുവാന്‍ നല്‍കുകയാണെങ്കില്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെ ലഭിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നിങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്യാം,” വീഡിയോയില്‍ പറയുന്നു.

Also Read: Israel – Palestine Conflict: ‘ഹമാസ് കരാർ ലംഘിച്ചു’; വെടിനിർത്തൽ ധാരണ ആഘോഷിച്ചവർക്ക് നേരെ ഇസ്രയേലിൻ്റെ ആക്രമണം

അതിനിടെ, ജോലി ചെയ്യാനുള്ള സ്ഥലത്തിന് പുറമെ ബോസായി വേഷമിട്ട് ലെതര്‍ കസേരയിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിന് 50 യുവാന്‍ ഈടാക്കി കൊണ്ട് ഒരു യുവാവും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തമായുള്ള ഓഫീസ് സ്‌പേസ് ആണ് ഈ ബിസിനസിനായി പ്രയോജനപ്പെടുത്തുന്നത്. പല വലിയ കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുകയാണ്. അതിനാല്‍ തനിക്ക് അധികമായുണ്ടായിരുന്ന ഓഫീസ് സ്‌പേസ് തൊഴിലില്ലാത്തവര്‍ക്ക് താമസിക്കാനും ഉപയോഗിക്കാനും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

പുതിയ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്. തൊഴിലില്ലായ്മയുടെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഇതോടൊപ്പം വാടക ഓഫീസ് ആശയത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം പരിഹാരങ്ങള്‍ ജോലി തേടി പോകാനുള്ള യുവാക്കളുടെ താത്പര്യത്തെ ഇല്ലാതാക്കുന്നു എന്നാണ് ഒരുപറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നത്.