5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

China Hospital Stabbing: ചൈനയിലെ ആശുപത്രിയിൽ കത്തികൊണ്ട് ആക്രമണം : 25 പേർ മരിച്ചു പത്തിലേറെപ്പേർക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഷെൻസിയോങ് കൗണ്ടിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ എന്തെന്ന് വ്യക്തമല്ല.

China Hospital Stabbing: ചൈനയിലെ ആശുപത്രിയിൽ കത്തികൊണ്ട് ആക്രമണം : 25 പേർ മരിച്ചു പത്തിലേറെപ്പേർക്ക് പരിക്ക്
aswathy-balachandran
Aswathy Balachandran | Published: 07 May 2024 18:52 PM

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ചൈനയിലെ ആശുപത്രിയിൽ ചൊവ്വാഴ്ച നടന്ന കത്തികൊണ്ടുള്ള ആക്രമണത്തിൽ 25 പേർ മരിച്ചു. സംഭവത്തിൽ പത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ആശുപത്രി വളപ്പിനുള്ളിൽ കത്തിയുമായി എത്തിയ ഒരാളെ പിടികൂടി സംഭവത്തിനു ശേഷം പിടികൂടി. ചൈനിയൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് സംഭവം നടന്നത്. ഉച്ച വരെയുള്ള കണക്കനുസരിച്ച് 10 ലധികം ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവയുടെ റിപ്പോർട്ട്.

ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഷെൻസിയോങ് കൗണ്ടിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ എന്തെന്ന് വ്യക്തമല്ല. സർക്കാർ നടത്തുന്ന വാർത്താ സൈറ്റായ ദി പേപ്പർ പങ്കിട്ട ചിത്രങ്ങൾ പുറത്തു വന്നതോടെ സംഭവം നടന്നതായി സ്ഥിരീകരണം ഉണ്ടായി. സംഭവം നടന്നതിനു പിന്നാലെ പോലീസ് അതിവേഗം ആശുപത്രിയിലെത്തി. ഇത് രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്.

ഇത്തരം അക്രമാസക്തമായ സംഭവങ്ങൾ, പ്രത്യേകിച്ച് പൊതു സ്ഥലങ്ങളിൽ നടക്കുന്നത് തികച്ചും അസാധാരണമാണ്. രാജ്യത്ത് കർശനമായ തോക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചൈനയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ യുനാനിൽ സമാനമായ സംഭവം നടന്നിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയുടെ ആക്രമണത്തിൽ രണ്ട് വ്യക്തികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു അന്ന്. അതിനുമുമ്പ്, ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു കിൻ്റർഗാർട്ടൻ കുത്തേറ്റ് ആറ് ജീവനുകാളാ പൊലിഞ്ഞത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.