5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

China Gold Reserve: രണ്ട് വലിയ ഗോള്‍ഡ് റിസര്‍വുകള്‍; ചൈനയ്ക്ക് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട്

gold reserve discovered in Hunan province: മുൻനിര സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളില്‍ ഒന്നാണെങ്കിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെക്കാൾ സ്വർണ്ണ ശേഖരത്തിൽ ചൈന പിന്നിലായിരുന്നു. ഹുനാൻ പ്രവിശ്യയിലാണ് ആദ്യ നിക്ഷേപം കണ്ടെത്തിയത്. ഈ സ്വര്‍ണ്ണ നിക്ഷേപത്തെക്കുറിച്ച് നവംബറിലാണ്‌ പ്രാദേശിക ജിയോളജിക്കൽ ബ്യൂറോ പ്രഖ്യാപനം നടത്തിയത്

China Gold Reserve: രണ്ട് വലിയ ഗോള്‍ഡ് റിസര്‍വുകള്‍; ചൈനയ്ക്ക് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട്
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 01 Apr 2025 10:10 AM

പാകിസ്ഥാന് പിന്നാലെ വമ്പന്‍ ഗോള്‍ഡ് റിസര്‍വുകളിലൂടെ കോളടിച്ച് ചൈനയും. നൂതന പര്യവേക്ഷണ സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് സ്വർണ്ണ നിക്ഷേപങ്ങൾ ഗവേഷകര്‍ തിരിച്ചറിഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യ, വടക്കുകിഴക്കൻ ചൈനയിലാണ് ഇത് കണ്ടെത്തിയത്. ഈ 1000 ടണ്‍ റിസര്‍വ് ചൈനയുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപമായി മാറിയേക്കാം. എന്നാല്‍ ഇതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് ഗോൾഡ് മൈനാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് മൈന്‍. ഇത് പക്ഷേ, ആയിരം ടണ്ണിന് താഴെയാണെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ മുൻനിര സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളില്‍ ഒന്നാണെങ്കിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെക്കാൾ സ്വർണ്ണ ശേഖരത്തിൽ ചൈന പിന്നിലായിരുന്നു. ഹുനാൻ പ്രവിശ്യയിലാണ് ആദ്യ നിക്ഷേപം കണ്ടെത്തിയത്. ഈ സ്വര്‍ണ്ണ നിക്ഷേപത്തെക്കുറിച്ച് നവംബറിലാണ്‌ പ്രാദേശിക ജിയോളജിക്കൽ ബ്യൂറോ പ്രഖ്യാപനം നടത്തിയത്.

Read Also : Gold Reserve: 80,000 കോടിയുടെ സ്വര്‍ണശേഖരം, വമ്പന്‍ ജാക്ക്‌പോട്ട്; പാകിസ്ഥാന്റെ രാശി തെളിഞ്ഞോ?

1,000 ടണ്ണിലധികം വ്യാപിച്ചുകിടക്കുന്ന സ്വർണ്ണ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 600 ബില്യൺ യുവാൻ (83 ബില്യൺ ഡോളർ) ആണെന്നാണ് റിപ്പോര്‍ട്ട്. 3ഡി ജിയോളജിക്കൽ മോണിറ്ററിംഗ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലൂടെയായിരുന്നു കണ്ടെത്തല്‍. ഈ കാലയളവില്‍ തന്നെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലിയോണിങ് പ്രവിശ്യയിലും മറ്റൊരു നിക്ഷേപം കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read Also : Viral News: പണം ലാഭിക്കാന്‍ അറ്റകൈ പ്രയോഗം, ഓഫീസിലെ ടോയ്‌ലറ്റ് ‘വീടാ’ക്കി യുവതി; മാസവാടക അറുനൂറോളം രൂപ

ദാഡോങ്‌ഗൗ ഡെപ്പോസിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്‌ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 3,000 മീറ്ററിലും വടക്ക് നിന്ന് തെക്ക് 2,500 മീറ്ററിലും വ്യാപിച്ചുകിടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടെത്തലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചൈന മൈനിംഗ് മാഗസിന്‍ ജനുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.