China Love Education: ജനസംഖ്യയിൽ കുറവ്; പ്രേമിക്കാനറിയാത്ത യുവാക്കളെ പ്രണയം പഠിപ്പിക്കാൻ ഒരുങ്ങി ചൈന

China Established Love Education in Colleges: ജനന നിരക്ക് കുറയുന്നത് പരിഹരിക്കാനാണ് വിദ്യാഭ്യാസത്തിൽ പ്രണയ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്. ഇതിൽ ദാമ്പത്യത്തിന്റെ നല്ല വശങ്ങൾ, കുടുംബ ജീവിതത്തിന്റെ ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തും.

China Love Education: ജനസംഖ്യയിൽ കുറവ്; പ്രേമിക്കാനറിയാത്ത യുവാക്കളെ പ്രണയം പഠിപ്പിക്കാൻ ഒരുങ്ങി ചൈന

Representational Image (Image Credits: Facebook)

Updated On: 

05 Dec 2024 17:48 PM

രാജ്യത്ത് പ്രണയം കുറയുന്നതായി ചൈനീസ് സർക്കാരിന്റെ പുതിയ വിലയിരുത്തൽ. ഈ പ്രതിസന്ധി മറികടക്കാനായി രാജ്യത്തെ കോളേജുകളിലും സർവകലാശാലകളിലും പ്രണയ വിദ്യാഭ്യാസം ഉൾപ്പെടുത്താനാണ് തീരുമാനം. യുവാക്കൾക്ക് പ്രണയത്തോടും വിവാഹത്തോടുമുള്ള താല്പര്യക്കുറവാണ് പുതിയ നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ചൈന പോപുലേഷൻ ന്യൂസ് പറയുന്നതനുസരിച്ച് രാജ്യത്തെ 57 ശതമാനം കോളേജ് വിദ്യാർത്ഥികളും പ്രണയത്തിന് എതിരാണ്. ഇതിനുള്ള പ്രധാന കാരണം പ്രണയവും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള ധാരണ ഇല്ലാത്തതാണ്. പ്രണയം എന്താണെന്ന് അറിയാത്തത് കൊണ്ട് തന്നെ വൈകാരിക ബന്ധങ്ങളെ കുറിച്ച് അറിവില്ലാതെയാണ് കുട്ടികൾ വളരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ വിവാഹ-പ്രണയ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് സർവകലാശാലകളുടെ ചുമതലയാണെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ പറയുന്നു. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ രാജ്യത്ത് ദാമ്പത്യത്തിനും കുട്ടികളുണ്ടാകുന്നതിനും അനുകൂലമായ ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തെ നിലവിലെ ജനസംഖ്യ നിരക്കിനെ കുറിച്ചും, കുട്ടികളുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം യുവാക്കളെ ബോധവാന്മാരാക്കി സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമം.

ജനന നിരക്ക് കുറയുന്നത് പരിഹരിക്കാനാണ് വിദ്യാഭ്യാസത്തിൽ പ്രണയ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്. ഇതിൽ ദാമ്പത്യത്തിന്റെ നല്ല വശങ്ങൾ, കുടുംബ ജീവിതത്തിന്റെ ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തും. കൂടാതെ, എതിർലിംഗവുമായുള്ള ആശയവിനിമയം, ഇഴകിച്ചേർന്ന ബന്ധങ്ങൾ എന്നിവയും സിലബസിൽ ഉണ്ടാകും. ബിരുദതലത്തിലുള്ളവരെയും മുതിർന്ന കോളേജ് വിദ്യാർഥികളെയുമാണ് പ്രണയം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കേസ് സ്റ്റഡികൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയ മാർഗങ്ങളാണ് ഉപയോഗിക്കുക.

ALSO READ: എന്തൊക്കെയാ നടക്കുന്നേ ! പങ്കാളിയെ വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടികള്‍; ഒരു വിയറ്റ്‌നാം അപാരത

കഴിഞ്ഞ മാസം, തദ്ദേശ സർക്കാരുകളോട് ജനസംഘ്യ നിരക്ക് കുറയുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നിർദേശിച്ചിരുന്നു. പ്രേമവും കല്യാണവും കുട്ടികളുണ്ടാകളുമെല്ലാം നടക്കേണ്ട സമയത്ത് കൃത്യമായി നടക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. കഴിഞ്ഞ വർഷം മാത്രം ചൈനയുടെ ജനസംഖ്യ 0.15 ശതമാനം കുറഞ്ഞിരുന്നു. ആകെ ജനസംഖ്യയിൽ 20 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2022-ൽ എട്ടര ലക്ഷ്യമായിരുന്നു ജനസംഖ്യയിലെ കുറവ്. ജനന നിരക്ക് കുറഞ്ഞു വരുമ്പോൾ, മരണ നിരക്ക് 6.6 ശതമാനം വർധിക്കുകയും ചെയ്തു.

ഇത്തരത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ജനസംഖ്യയിൽ കാര്യമായ കുറവ് ഉണ്ടായിരിക്കുന്നത്. 140 കോടി പേർ വസിക്കുന്ന ചൈന, ജനസംഖ്യയുടെ കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. രാജ്യം ജനസംഖ്യാ നിയന്ത്രണത്തിന് നടപ്പാക്കിയ ‘ഒരു കുടുംബത്തിൽ ഒരു കുട്ടി’ എന്ന നയം പിൻവലിച്ചിട്ടും പ്രയോചനമുണ്ടായിട്ടില്ല. അതിനു പിന്നാലെയാണ് പുതിയ നടപടി.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ