5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന

Great Wall Of China photoshoot controversy: ജാപ്പനീസ്‌ വിനോദസഞ്ചാരികളെ ചൈനീസ്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവര്‍ കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നത് ചൈനയില്‍ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന
ചൈനയിലെ വന്‍മതില്‍ Image Credit source: Freepik
jayadevan-am
Jayadevan AM | Updated On: 15 Mar 2025 10:30 AM

ന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട് നടത്തിയ രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെ ചൈന നാടുകടത്തിയതായി റിപ്പോര്‍ട്ട്. 20 വയസുള്ള രണ്ട് പേര്‍ക്കെതിരെയാണ് നടപടി. യുവാവാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതി ചിത്രം പകര്‍ത്തി. ഇതോടെ സംഭവം വിവാദമായി. ജനുവരി മൂന്നിന് വന്‍മതിലില്‍ പ്രാദേശിക അധികൃതര്‍ തങ്ങളുടെ രണ്ട്‌ പൗരന്മാരെ തടഞ്ഞുവച്ചതായി ചൈനയിലെ ജപ്പാന്‍ എംബസി സ്ഥിരീകരിച്ചതായി ജാപ്പനീസ്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് ഇവരെ ജപ്പാനിലേക്ക് അയക്കുകയായിരുന്നു.

വിനോദസഞ്ചാരികളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവര്‍ ചൈനയുടെ കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നത് ചൈനയില്‍ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്ന് വിനോദസഞ്ചാരികള്‍ ജാപ്പനീസ് എംബസിയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവം ചൈനയില്‍ വലിയ ചര്‍ച്ചയായി. ഈ സംഭവവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ ട്രെന്‍ഡിങായിരുന്നു. ജാപ്പനീസ് വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ജാപ്പനീസ് സഞ്ചാരികളെ വിലക്കണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. വന്‍മതിലില്‍ നടന്നത്‌ ലജ്ജാകരമായ കാര്യങ്ങളെന്നായിരുന്നു ചൈനീസ് നടൻ ചെൻ യിതിയന്റെ ഒരു കമന്റ്.

Read Also : Great Wall of China: ചൈന വൻമതിലിന് കണക്കാക്കിയതിനേക്കാൾ 300 വർഷം പഴക്കമുണ്ടോ? വിശ്വാസിക്കാനാവാതെ ലോകം

ചൈനയ്‌ക്കെതിരെ തായ്‌വാന്‍ പ്രസിഡന്റ്‌

അതേസമയം, ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തായ്‌വാന്‍ പ്രസിഡന്റ്‌ രംഗത്തെത്തി. ചൈന-തായ്‌വാന്‍ ബന്ധം വഷളാകുന്നതിനിടെയാണ് വിമര്‍ശനം. ചൈനയെ ‘വിദേശ ശത്രുശക്തി’ എന്നാണ്‌ തായ്‌വാൻ നേതാവ് ലായ് ചിങ് ടെ വിശേഷിപ്പിച്ചത്. കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയല്ലാതെ തായ്‌വാന് മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനിക കോടതി സംവിധാനം പുനഃസ്ഥാപിക്കുക, ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് താമസ മാനദണ്ഡങ്ങൾ കർശനമാക്കുക എന്നിവയുൾപ്പെടെ നിരവധി നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ ലായിയെ ‘സമാധാനം നശിപ്പിക്കുന്നവന്‍’ എന്നാണ് ചൈന വിളിച്ചത്. ലായി പ്രതിസന്ധികളുടെ സൃഷ്ടാവാണെന്നും ചൈന വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.