Donald Trump Tariff Threat: ‘പോരാട്ടം അവസാനം വരെ’; ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ചൈന
China's Reply on Donald Trump's Tariff Threat: കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ ചൈന ഏര്‍പ്പെടുത്തിയത്. ഇത് പിന്‍വലിച്ചില്ലെങ്കില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചൈനയുടെ പ്രതികരണം.

ബീജിങ്: ഇറക്കുമതി തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ചൈന. ട്രംപിന്റെ ഭീഷണിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രതികാര നടപടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ ചൈന ഏര്‍പ്പെടുത്തിയത്. ഇത് പിന്‍വലിച്ചില്ലെങ്കില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചൈനയുടെ പ്രതികരണം.
ചൈനയ്ക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസിന്റെ ഭീഷണി ഒരു തെറ്റിന് മുകളിലുള്ള മറ്റൊരു തെറ്റാണ്. ചൈന ഒരിക്കലും അത് അംഗീകരിക്കില്ല. യുഎസ് അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ചൈന അവസാനം വരെ പോരാടുമെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.




ചൈന യുഎസിന് പകരച്ചുങ്കം ചുമത്തി 48 മണിക്കൂറിനുള്ളിലാണ് വീണ്ടും നികുതി വര്‍ധനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. നേരത്തെ പ്രഖ്യാപിച്ച 34 ശതമാനം തീരുവയ്ക്കും ആഗോള തീരുവയായ 10 ശതമാനത്തിനും പുറമെയാണ് ഇപ്പോള്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന 50 ശതമാനം അധിക നികുതി. ഇതോടെ ചൈനയ്ക്ക് മേല്‍ ഉണ്ടായിരിക്കുക 94 ശതമാനം നികുതിയാണ്.
24 മണിക്കൂര്‍ സമയമാണ് ചൈനയ്ക്ക് നികുതി പിന്‍വലിക്കുന്നതിനായി ട്രംപ് നല്‍കിയിരിക്കുന്നത്. ഇത് ചെയ്തില്ല എങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് മേല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് പ്രസ്താവനയിലൂടെ ട്രംപ് അറിയിച്ചു.