5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഒരു യുദ്ധത്തിന് ഷീ ജിങ്പിങ് തയ്യാറാണോ?

ജീവന്‍ വെടിയാന്‍ തയ്യാറാകാത്ത സൈനികരും രാജ്യ സ്വപ്‌നത്തിന് ഏക സന്താനത്തെ ബലി നല്‍കാന്‍ തയ്യാറല്ലാത്ത പ്രായമായ മാതാപിതാക്കളും സൈന്യത്തിന്റെ ബലഹീനത തന്നെയാണ്.

ഒരു യുദ്ധത്തിന് ഷീ ജിങ്പിങ് തയ്യാറാണോ?
aswathy-balachandran
Aswathy Balachandran | Updated On: 03 May 2024 14:26 PM

ബെയ്ജിങ്: ഷീ ജിങ് പിങ്ഹിന് ഒരു ചൈന സ്വപ്‌നമുണ്ട്. ഏറ്റവും മോശമായ സാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള പ്രക്ഷുബ്ധമായ അപകരമായ സാഹചര്യത്തിലും പതറാതെ നില്‍ക്കുന്ന രീതിയിലേക്ക് രാജ്യത്തെ വലര്‍ത്തുക എന്നതാണ് അത്.

ചൈനയുടെ അന്താരാഷ്ട്ര നിലയും സ്വാധീനവും വര്‍ദ്ധിപ്പിക്കാനും ആഗോള ഭരണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ചൈനയെ പ്രാപ്തരാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ദേശീയ സുരക്ഷാ വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.

കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചും മിലിറ്ററി ബഡ്ജറ്റ് ഉയര്‍ത്തിയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ആഗോള തലത്തില്‍ത്തന്നെ മികച്ചതാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മികച്ച പോരാട്ടം നടത്തി വിജയത്തിലേക്കു കുതിക്കാനുള്ള തീവ്രമായ പരീശീലനമാണ് അദ്ദേഹം പി.എല്‍.എയ്ക്ക് നല്‍കുന്നത്.

തന്റെ വിജയത്തിനുള്ള പ്രധാന ആയുധമായി ഇതിനെ വളര്‍ത്തുന്നതില്‍ കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ശ്രദ്ധ ചെലുത്തുണ്ട്.

തകര്‍ന്ന ബന്ധങ്ങള്‍

ഇന്ത്യയുമായി നിലവില്‍ ചൈനയ്ക്കുള്ളത് ഒരു തകര്‍ന്ന ബന്ധമാണ്.
ദക്ഷിണ ചൈനാ കടലില്‍ ഒഴികെയുള്ള മേഖലയിലെല്ലാം ചൈനീസ് വ്യോമസേനയും നാവികസേനയും കടന്നു കയറുന്നതായാണ് റിപ്പോര്‍ട്ട്.

പുനരേകീകരണ സാധ്യത പാളിയതിനാല്‍ ചൈന തായ്വാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുള്ള പ്രവചനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനായി ഈ മേഖലയിലെ യു.എസ് സൈന്യത്തോട് സമരസപ്പെടണ്ടേതുണ്ട്.

കൂടാതെ ജപ്പാനും ദക്ഷിണ കൊറിയയും തര്‍ക്കത്തിലിരിക്കുന്ന സ്ഥലങ്ങള്‍ക്കു വേണ്ടി ശ്രമങ്ഹള്‍ നടത്തുന്നുണ്ട്. ഇതിനായി അവര്‍ തങ്ങളുടെ സൈനിക ശക്തിയും വര്‍ധിപ്പിക്കുന്നുണ്ട്.

ഇങ്ങനെ ആകെ നോക്കുമ്പോള്‍ ഒരു വശത്ത് ചൈനയും മരുവശത്ത് മറ്റു ശത്രു രാജ്യങ്ങളുടെ സഖ്യവും നില്‍ക്കുമ്പോള്‍ ചൈന സൈനിക ശക്തി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അടുത്തിടെ പുറത്തിറക്കിയ ചൈനയുടെ പുതിയ ഭൂപടമാണ് മറ്റൊരു വിഷയം.

പി.എല്‍.എ പിടിച്ചടക്കിയ അധിനിവേശ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭൂപടത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ തങ്ങളുടേതാക്കി മാറ്റുന്ന രീതി ചൈനയ്ക്ക് പണ്ടേയുണ്ട്.
ഇതിനെല്ലാം വേണ്ടി ആദ്യം യുദ്ധം ചെയ്യേണ്ടി വരും. ആദ്യം അത് ആരംഭിക്കുക തായ്വാനിലായിരിക്കുമെന്നാണ് പ്രവചനം.

ഇതിന്റെ ഭാഗമായി ആകാം ഒരുപക്ഷെ സൈനിക ശക്തി ഉയര്‍ത്തുന്നതും എന്നും ചര്‍ച്ചകള്‍ ഉയരുന്നു.

ജിങ് പിങ്ങിന്റെ സ്വപ്നം

ഏറ്റവും വലിയ ചൈനീസ് നേതാവായി ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഷി ജിന്‍പിംഗ് ആഗ്രഹിക്കുന്നു. ഈ സ്വപ്‌നം ഒരു അപകടത്തിനേക്ക് നയിച്ചേക്കാം. അതിനായി യുദ്ധത്തിന് ഇറങ്ങും മുമ്പ് അദ്ദേഹം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ഉള്ളത്.

ഒരു യുദ്ധത്തിലൂടെ ചൈനയില്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ഫലങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഒന്നാമത്തെ കാര്യം. ഇതുകൊണ്ട് ചൈനീസ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ചിത്രം എന്തായിത്തീരും എന്നത് രണ്ടാമത്തെ കാര്യം.

മുന്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് കെവിന്‍ റൂഡ് അദ്ദേഹത്തെ ഈ വിഷയത്തില്‍ വിളിച്ചത് കണക്കു കൂട്ടി റിസ്‌ക് എടുക്കുന്നയാള്‍ എന്നാണ്. തികച്ചും അപകടകരമായ ഒരു എടുത്തുചാട്ടം അതുകൊണ്ട് അദ്ദേഹം എടുക്കുമോ എന്ന് സംശയിക്കണം.

ചൈനയ്‌ക്കോ അതിലൂടെ വ്യക്തിപരമായി തനിക്കോ തോല്‍വി വരുത്തുന്ന ഒരു തീരുമാനവും ജിങ് പിങ് എടുക്കില്ലെന്നാണ് പ്രതീക്ഷിക്കേണ്ടത്. അപ്രതീക്ഷിതമായി തോറ്റാല്‍ അത് അദ്ദേഹത്തിന്‍രെ പേരിനു ദോഷം ചെയ്‌തേക്കാം എന്ന ഭയം ജിങ് പിങ്ങിനുണ്ട്.

ചൈനയിലെ ഒറ്റക്കുട്ടി നയം കാരണം പട്ടാളത്തിലുള്ളവര്‍ എല്ലാം ഒരു കുടുംബത്തിലെ ഒരു തലമുറയാണ്. അവര്‍ക്ക് പറയത്തക്ക യുദ്ധ പരിചയവും ഇല്ല. ജീവന്‍ വെടിയാന്‍ തയ്യാറാകാത്ത സൈനികരും രാജ്യ സ്വപ്‌നത്തിന് ഏക സന്താനത്തെ ബലി നല്‍കാന്‍ തയ്യാറല്ലാത്ത പ്രായമായ മാതാപിതാക്കളും സൈന്യത്തിന്റെ ബലഹീനത തന്നെയാണ്.

പുതിയ നേതാക്കള്‍, പുതിയ സൈനികര്‍, പുതിയ ഘടനകള്‍, പുതിയ റോളുകള്‍, പുതിയ ആയുധങ്ങള്‍, പുതിയ യുദ്ധക്കളങ്ങള്‍ എന്നിവയും അനുഭവപരിചയത്തിന്റെ അഭാവവും മറ്റു പ്രശ്‌നങ്ങളായും കണക്കാക്കാം.