Viral News: ഒരു പൂച്ച വരുത്തിയ നാശ നഷ്ടം, ഒറ്റയടിക്ക് വീട്ടുടമയ്ക്ക് നഷ്ടം 11 ലക്ഷം

മൃഗങ്ങളിൽ നിന്നും പണി കിട്ടാത്തവർ ചുരുക്കമായിരിക്കും അത് കടിയോ, മാന്തലോ തുടങ്ങി എന്ത് വേണമെങ്കിലും ആവാം...

Viral News: ഒരു പൂച്ച വരുത്തിയ നാശ നഷ്ടം, ഒറ്റയടിക്ക് വീട്ടുടമയ്ക്ക് നഷ്ടം 11 ലക്ഷം

Cats | Freepik

Published: 

04 May 2024 11:10 AM

വീട്ടിൽ ഏതെങ്കിലും വളർത്തു മൃഗങ്ങളിൽ നിന്നും പണി കിട്ടാത്തവർ ചുരുക്കമായിരിക്കും. അതിപ്പോ ചെറിയ കടിയോ, മാന്തലോ തുടങ്ങി എന്തും ആവാം. എന്നാൽ ഇത്തരം ചെറിയ കുരുത്തക്കേടുകളൊക്കെയും വലിയ അപകടത്തിലേക്ക് എത്തിയാലോ? അത്തരമൊരു സംഭവമാണ് ചൈനയിൽ നടന്നത്.

അപകടത്തിന് പിന്നിൽ ഒരു പൂച്ചയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാനിൽ സ്ഥിതി ചെയ്യുന്ന ബിൽഡിംഗിൽ അതി ഭീകരമായ തീ പിടുത്തം കണ്ട പ്രോപ്പർട്ടി മാനേജ്മെന്റ് സ്റ്റാഫ് ഉടമസ്ഥനെ വിവരം അറിയിച്ചു.

അഗ്നിശമനസേനയടക്കം പാഞ്ഞെത്തിയപ്പോഴേക്കും ഫ്ലാറ്റിൻറെ പകുതിയോളം തീ കത്തിയിരുന്നു. ജിൻഗൗഡിയോ എന്ന വളർത്തു പൂച്ചയാണ് അപകടത്തിൻറെ കാരണക്കാരൻ. കളിക്കുന്നതിനിടയിൽ പൂച്ച ഇൻഡക്ഷൻ കുക്കറിൽ കാല് കുത്തിയാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

കെട്ടിടത്തിന്റെ ഒന്നാം നില മുഴുവൻ തീപിടുത്തത്തിൽ കത്തിനശിച്ചു, പൂച്ച പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. പൂച്ചയെ ഒടുവിൽ മുകളിലത്തെ നിലയിൽ ഒരു കാബിനുള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ശരീരം മുഴുവൻ ചാരമുണ്ടായിരുന്നെങ്കിലും പരുക്കേറ്റിരുന്നില്ല.

സംഭവത്തിന് പിന്നാലെ സിചുവാനിലെ ഏറ്റവും മോശം പൂച്ചയെന്നാണ് വീട്ടുടമയായ ഡാൻഡൻ തൻറെ ടിക്ക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ബ്രിട്ടീഷ് ഷോർട്ട് ഹെയർ വിഭാഗത്തിൽപ്പെടുന്നതാണ് ഡാൻഡൻറെ വളർത്തുപൂച്ച ജിൻഗൗഡിയോ. കുറച്ചു ദിവസങ്ങൾക്ക് ശേഷം പൂച്ചയുടെ കൈ അടയാളവും തൻറെ വിരലടയാളവും പതിപ്പിച്ച കത്തും സാമൂഹിക മാധ്യമങ്ങളിൽ ഡാൻഡൻ പങ്കു വെച്ചിരുന്നു. വളർത്തു മൃഗങ്ങളെ വീട്ടിൽ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ