Saudi Accident: സൗദിയില്‍ വാഹനാപകടം; മലയാളികളായ ഉംറ സംഘത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ കുട്ടികളും
Accident in Saudi-Oman Border: ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ 9) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആയിരുന്നു സഹ്ലയുടെ അന്ത്യം. പരിക്കേറ്റവര്‍ സൗദി കിഴക്കന്‍ പ്രവിശ്യയയിലെ ഹുഫൂഫ് കിങ് ഫഹാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റിയാദ്: സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഒമാനില്‍ നിന്നും ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒമാന്‍-സൗദ അതിര്‍ത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷണല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂട്ടുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമായിരുന്നു യാത്ര നടത്തിയിരുന്നത്.
ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ 9) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആയിരുന്നു സഹ്ലയുടെ അന്ത്യം. പരിക്കേറ്റവര്‍ സൗദി കിഴക്കന്‍ പ്രവിശ്യയയിലെ ഹുഫൂഫ് കിങ് ഫഹാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.




കഴിഞ്ഞ വെള്ളിയാഴ്ച നോമ്പ് തുറന്നതിന് ശേഷം മസ്‌ക്കറ്റില്‍ നിന്നും പുറപ്പെട്ട സംഘം യാത്രാമധ്യേ ഇബ്രി എന്ന സ്ഥലത്ത് വിശ്രമിച്ചിരുന്നു. പിന്നീട് ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നതിന് ശേഷമാണ് സൗദിയിലേക്ക് യാത്ര തുടര്‍ന്നത്. ബത്ഹയില്‍ വെച്ച് ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം.