5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Alcohol: കാനഡയിലെ പ്രവിശ്യകളിൽ അമേരിക്കൻ മദ്യത്തിന് വിലക്ക്; തിരിച്ചടിയായത് യുഎസിൻ്റെ അധിക തീരുവ

Canadian Provinces Ban US Alcohol : അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം എല്ലാ ഔട്ട്‌ലെറ്റുകളിൽനിന്നും നീക്കം ചെയ്യാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും പുറത്തുവിട്ടിരുന്നു. താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തോട് യോജിക്കാനാവില്ലെന്നും അത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു.

US Alcohol: കാനഡയിലെ പ്രവിശ്യകളിൽ അമേരിക്കൻ മദ്യത്തിന് വിലക്ക്; തിരിച്ചടിയായത് യുഎസിൻ്റെ അധിക തീരുവ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 05 Mar 2025 14:22 PM

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (US President Donald Trump) ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് (import tariffs) തിരിച്ചടിച്ച് കാനേഡിയൻ പ്രവിശ്യകൾ. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെയുള്ള കനേഡിയൻ പ്രവിശ്യകളിൽ യുഎസ് മദ്യത്തിന് വിലക്ക്. ചൊവ്വാഴ്ച മുതലാണ് മദ്യത്തിന് വിലക്ക് നിലവിൽ വന്നത്. ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്‌ലെറ്റ് ശൃംഖലയായ ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (എൽ.സി.ബി.ഒ) വെബ്‌സൈറ്റ് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം എല്ലാ ഔട്ട്‌ലെറ്റുകളിൽനിന്നും നീക്കം ചെയ്യാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും പുറത്തുവിട്ടിരുന്നു. എൽ.സി.ബി.ഒ നടത്തുന്ന സ്റ്റോറുകൾ ഓരോ വർഷവും ഏകദേശം ഒരു ബില്യൺ കനേഡിയൻ ഡോളർ (688 മില്യൺ ഡോളർ) മൂല്യമുള്ള യുഎസ് മദ്യമാണ് വിൽക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ വിലക്ക് അമേരിക്കൻ ഉത്പാദകർക്ക് വലിയ തിരിച്ചടിയാണെന്നും ഒന്റാരിയോ പ്രീമിയറായ ഡൗജ് ഫോർഡ് വ്യക്തമാക്കി.

താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തോട് യോജിക്കാനാവില്ലെന്നും അത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനാവശ്യമായ നടപടികൾ എല്ലാം കാനഡ സ്വീകരിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടികാട്ടി. കൂടാതെ അതിർത്തിസുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 130 കോടി ഡോളറിന്റെ പദ്ധതിയാണ് കാനഡ നടപ്പാക്കിയിട്ടുള്ളതെന്നും ട്രൂഡോ വ്യക്തമാക്കി.

ഫെബ്രുവരി ഒന്ന് മുതലാണ് യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. എന്നാൽ മെക്‌സിക്കൻ, കനേഡിയൻ സർക്കാരുകളുമായുള്ള ചർച്ചയെത്തുടർന്ന് ട്രംപ് 30 ദിവസത്തേക്ക് തീരുവ വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതും ഉത്തരവ് മരവിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.