Justin Trudeau: 10 വർഷത്തെ ഭരണത്തിന് അവസാനം; കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
Canadian Prime Minister Justin Trudeau: രാജി ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലിബറൽ പാർട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കനേഡിയൻ ജനതയ്ക്ക് മുന്നിൽ നല്ലൊരു സ്ഥാനാർത്ഥിയാകാൻ തനിക്ക് കഴിയില്ലെന്നും ജസ്റ്റിൻ ട്രൂഡോ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു.
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചു. പത്ത് വർഷം നീണ്ട ഭരണത്തിനൊടുവിലാണ് ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജി ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലിബറൽ പാർട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കനേഡിയൻ ജനതയ്ക്ക് മുന്നിൽ നല്ലൊരു സ്ഥാനാർത്ഥിയാകാൻ തനിക്ക് കഴിയില്ലെന്നും ജസ്റ്റിൻ ട്രൂഡോ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് പദവിയൊഴിയുന്നത്. നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചിരുന്നു. പാര്‍ട്ടിക്കകത്ത് തന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. കൂടാതെ കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണ്. ലിബറല്‍ പാര്‍ട്ടിയിലെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കാന്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
ജനപ്രീതി കുത്തനെയിടിഞ്ഞതും ട്രൂഡോ രാജിവയ്ക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട കത്തിൽ ഒപ്പിട്ടതും വലിയ ചർച്ചയായിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ നേരിടുന്നത്. 2013ൽ കടുത്ത പ്രതിസന്ധിയിലൂടെ പാർട്ടി കടന്നുപോകുമ്പോൾ ട്രൂഡോ ലിബറൽ നേതാവായി ചുമതലയേറ്റത്.
പിന്നീട് ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടിയുടെ വന്‍ വിജയമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ഒക്ടോബറില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലിബിറല്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവിനോട് ദയനീയ പരാജയം ഏറ്റുവാങ്ങുമെന്നാണ് ചില സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ, ലിബറല്‍ പാര്‍ട്ടിയുടെ ഇടക്കാല നേതാവായും പ്രധാനമന്ത്രിയായും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കിനെ നിയമിക്കാന്‍ ട്രൂഡോ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.