5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Justin Trudeau: ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കും? പ്രഖ്യാപനം ഇന്നുണ്ടായേക്കാന്‍ സാധ്യത

Justin Trudeau May Resign: പാര്‍ട്ടിക്കകത്ത് തന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണ്. ലിബറല്‍ പാര്‍ട്ടിയിലെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കാന്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട്.

Justin Trudeau: ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കും? പ്രഖ്യാപനം ഇന്നുണ്ടായേക്കാന്‍ സാധ്യത
ജസ്റ്റിന്‍ ട്രൂഡോ Image Credit source: PTI
shiji-mk
Shiji M K | Updated On: 06 Jan 2025 13:12 PM

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ട്രൂഡോയുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പത് വര്‍ഷമായി തുടരുന്ന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ട്രൂഡോ രാജി വെക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലിബറല്‍ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് പദവിയൊഴിയുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടിക്കകത്ത് തന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണ്. ലിബറല്‍ പാര്‍ട്ടിയിലെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കാന്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും തിങ്കളാഴ്ചത്തെ പ്രധാനമന്ത്രിയുടെ പരിപാടികളുടെ ക്രമം ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി ട്രൂഡോ തുടരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read: US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം

എന്നാല്‍ ട്രൂഡോ എപ്പോള്‍ രാജിവെക്കുമെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയില്ലെന്നും ബുധനാഴ്ചത്തെ ദേശീയ കോക്കസ് മീറ്റിങിന് മുമ്പ് അതുണ്ടാകുമെന്നുമാണ് വിവിധ വൃത്തങ്ങള്‍ ഗ്ലോബ് ആന്‍ഡി മെയിലിനോട് പ്രതികരിച്ചത്. ട്രൂഡോ ഉയന്‍ രാജിവെക്കുമോ അല്ലെങ്കില്‍ ഒക്ടോബറില്‍ നടക്കുന്ന നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ നേതാവിനെ കണ്ടെത്തുന്നവരെ പ്രധാനമന്ത്രിയായി തുടരുമോ എന്ന് വ്യക്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2013ലാണ് ലിബറല്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ജസ്റ്റിന്‍ ട്രൂഡോ എത്തുന്നത്. പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായിരുന്ന സമയത്തായിരുന്നു ട്രൂഡോയുടെ കടന്നുവരവ്. പിന്നീട് ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി. എന്നാല്‍ ഒക്ടോബറില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലിബിറല്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവിനോട് ദയനീയ പരാജയം ഏറ്റുവാങ്ങുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

അതിനിടെ, ലിബറല്‍ പാര്‍ട്ടിയുടെ ഇടക്കാല നേതാവായും പ്രധാനമന്ത്രിയായും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കിനെ നിയമിക്കാന്‍ ട്രൂഡോ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.