5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hardeep singh nijjar murder: നിജ്ജറിൻ്റെ കൊലപാതകം; പ്രതികൾ പിടിയിൽ, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷിക്കും

എത്രപേർ അറസ്റ്റിലായെന്നോ ഇവരുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ കനേഡിയൻ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾ കാനഡയിൽ എത്തിയത് സ്റ്റുഡന്റ് വിസയിലാണെന്ന് റിപ്പോർട്ടുണ്ട്.

Hardeep singh nijjar murder: നിജ്ജറിൻ്റെ കൊലപാതകം; പ്രതികൾ പിടിയിൽ, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷിക്കും
Three Indian nationals arrested in murder of khalistan separatist Hardeep Singh Nijjar
neethu-vijayan
Neethu Vijayan | Updated On: 04 May 2024 07:25 AM

ഒട്വാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിൻ്റെ കൊലപാതകത്തിലെ പ്രതികൾ കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കാനഡയിലെ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. രണ്ട് പ്രവിശ്യകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും ഏറെ കാലമായി ഇവർ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം എത്രപേർ അറസ്റ്റിലായെന്നോ ഇവരുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ കനേഡിയൻ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രതികൾ കാനഡയിൽ എത്തിയത് സ്റ്റുഡന്റ് വിസയിലാണെന്ന് റിപ്പോർട്ടുണ്ട്. അറസ്റ്റിലായവർക്ക് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചു.

കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവർക്ക് ഇന്ത്യൻ ഗവൺമെൻ്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, അന്വേഷണത്തിൽ ഇന്ത്യൻ സുരക്ഷ ഏജൻസികളുമായുള്ള സഹകരണം സു​ഗമമായിരുന്നില്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കൂട്ടിച്ചേർത്തു.

അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകുല്ലെന്നും ഇക്കാര്യം അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 നാണ് കാനഡയിൽ വച്ച് വെടിയേറ്റ് മരിക്കുന്നത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. അതിന് പിന്നാലെ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.

ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇതിനോട് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡയുടെ ആരോപണത്തിൽ അടുത്തിടെ ചോദ്യങ്ങളുമായി ന്യൂസിലാൻഡ് രം​ഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും കേസിൽ എന്ത് പുരോഗതിയുണ്ടായെന്ന് പറഞ്ഞിട്ടില്ലെന്നും അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘടനയായ ഫൈവ്-ഐസിലെ കാനഡയുടെ സഖ്യകക്ഷിയായ ന്യൂസിലാൻഡ് പറഞ്ഞു. നിരോധിത ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിൻ്റെ തലവനായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ. ഇയാളെ 2020 ലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.

നിരോധിത തീവ്രവാദ സംഘടനയായ കെടിഎഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നൽകുന്നതിലും നിജ്ജാർ സജീവമായി പങ്കെടുത്തിരുന്നതായി സുരക്ഷാ ഏജൻസികൾ പറയുന്നു. വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൻ്റെയും (എസ്എഫ്‌ജെ) ഭാഗമായിരുന്നു ഇയാൾ. ഭീകര പ്രവർത്തനങ്ങളുമായുള്ള നിജ്ജാറിൻ്റെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ പലതവണ ഇന്ത്യ അറിയിച്ചിരുന്നു.